മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അവതരിപ്പിക്കും
പുതുതായി അവതരിപ്പിച്ച മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക ശിക്ഷ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് താത്കാലികമായി പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്കുള്ള പാര്‍ലമെന്റ് പോര്‍ട്ടലിലൂടെ അറിയിച്ചത്. നിയമം പിന്‍വലിച്ച് പാര്‍ലമെന്ററി സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉടനെതന്നെ വീണ്ടും അവതരിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പുതുക്കിയ ബില്ലിനൊപ്പം ജമ്മു കാശ്മീര്‍, പോണ്ടിച്ചേരി…

