Headlines

kerala14.in

വിചാരണ കൂടാതെ തടങ്കലില്‍ വെക്കുന്നത് ഭരണഘടനാ ലംഘനം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിചാരണകൂടാതെ ദീര്‍ഘകാലം തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസില്‍ അറസ്റ്റിലായി രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് 2024 ഏപ്രിലില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനാണ് ജാമ്യം നല്‍കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 23 സാക്ഷികളില്‍ ഒരാളെപ്പോലും വിസ്തരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സമീപകാലത്തൊന്നും…

Read More

ഇനി ഈ രേഖ മാത്രം മതിയാവില്ല; ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം

ഇനിമുതൽ പാൻ കാർഡ് എടുക്കാനായി കൂടുതൽ രേഖകൾ വേണം. പാൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകി പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ മാർച്ച് 31ഓടെ ഈ സൗകര്യം ഇല്ലാതാകും.അതായത് ഏപ്രിൽ 1 മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാറിന് പുറമെ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ്…

Read More

ഫസ്റ്റ് വോട്ടിന് വിഐപി പരിഗണന, കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗിഫ്റ്റ് ‘ഹൽവ‍’

           തിരുവനന്തപുരം : വോട്ട് ചെയ്യാൻ എത്തുന്ന യുവവോട്ടർമാരെ സ്വീകരിക്കാൻ ഇത്തവണ പോളിംഗ് ബൂത്തുകളിൽ മധുരമുണ്ടാകും. കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത ‘ഹൽവ’ പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക. ഓരോ ജില്ലയിലെയും ജില്ലാ…

Read More

നോട്ട് നൽകി മദ്യം വാങ്ങാം!; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി. പഴയപടി നോട്ട് നൽകി മദ്യം വാങ്ങാം. ക്യാഷ്ലെസ് പേയ്മെൻ്റ് പ്രായോഗികമല്ലെന്ന് ബെവ്കോ അറിയിച്ചു. പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ്…

Read More

പൊൻകുന്നം വർക്കി പുരസ്‌കാരം ദിനേശൻ എഴുവന്തലയ്ക്ക്‌ സമർപ്പിച്ചു

ഗുരുവായൂർ :തിരുവനന്തപുരം സംസ്ക്കാര സാഹിത്യ കാവ്യവേദിയുടെ പൊൻകുന്നം വർക്കി സ്മാരക ചെറുകഥാ മത്സരപുരസ്‌കാരം ദിനേശൻ എഴുവന്തലക്ക്‌ കവിയും നാടക ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു. ഐഷുവും ആദവും എന്ന ചെറുകഥക്കാണ് പുരസ്കാരം ലഭിച്ചത്. ഗുരുവായൂർ, എസ്.എഫ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബിജുമോൻ പന്തിരുകുലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ പ്രചോദന പരിശീലകൻ എം കെ ശങ്കരനുണ്ണിയെ ആദരിച്ചു. ദിനേശൻ എഴുവന്തല, എം നിസിൽ എന്നിവർ സംസാരിച്ചു.

Read More

പ്ലസ് വൺ വിദ്യാർത്ഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച യുവാക്കള്‍ക്ക് 10 വർഷം തടവും പിഴയും

     തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. ആക്കുളം സ്വദേശികളായ ജിഷ്ണു കെ. മോഹൻ (26), വിഷ്ണു (29) എന്നിവരെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതികൾ 15,000 രൂപ വീതം പിഴയും ഒടുക്കണം. പിഴ തുകയോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പെൺകുട്ടിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ…

Read More

ലഹരിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച 3 പേർ അറസ്റ്റിൽ

     ആലപ്പുഴ : പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ 20-ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് യുവാക്കൾ സെമിത്തേരിയിൽ അതിക്രമിച്ചുകയറിയത്. തുടർന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന യുവാക്കൾ…

Read More

തട്ടുകടയിൽ കയറി ഭീഷണിപ്പെടുത്തി, ബംഗാൾ സ്വദേശിയിൽ നിന്നും പണം തട്ടി, ‘ഓട്ടോ രാജീവ്’ പിടിയിൽ

      തിരുവനന്തപുരം : തുമ്പയിൽ തട്ടുകടയിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. രാജീവ് (40) എന്ന ‘ഓട്ടോ രാജീവ്’ ആണ് പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരശുമൂട്ടിലെ ഒരു തട്ടുകടയിൽ എത്തിയ രാജീവ്, അവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയായ സോമദേവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ച സോമദേവിനെ പ്രതി ക്രൂരമായി മർദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി തട്ടിയെടുക്കുകയുമായിരുന്നു. പരാതി ലഭിച്ചതോടെ തുമ്പ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ്…

Read More

വിവാഹമുഹൂർത്തങ്ങൾ എടുക്കാൻ വിട്ടുപോയ ഫോട്ടോഗ്രാഫർ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

     കോട്ടയം : വിവാഹ ഫോട്ടോഗ്രഫിക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്ന ദമ്പതിമാരുടെ പരാതിയിൽ ഫോട്ടോഗ്രാഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. രണ്ടര ലക്ഷം രൂപ ദമ്പതിമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് സ്ഥാപനത്തിനെതിരെയാണ് നടപടി. പൊൻകുന്നം ആറ്റിക്കൽ കൊച്ചുപറമ്പിൽ സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷുമാണ് പരാതി നൽകിയത്. ‌‌വെഡ്ഡിംങ് ഫോട്ടോഗ്രാഫിക്ക് ദമ്പതികൾ മുൻകൂറായി നൽകിയ 80,000 രൂപയും തിരിച്ചുനൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്…

Read More

നാദാപുരത്ത് തെരുവുനായ ആക്രമണം; എസ്‌.ഐ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു

നാദാപുരം: നാദാപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐ ഉൾപ്പെടെ അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം ടൗൺ പരിസരത്ത് വെച്ചാണ് അക്രമാസക്തനായ തെരുവുനായ കാൽനടയാത്രക്കാരെയും മറ്റും ആക്രമിച്ചത്.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐയെയും നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.എസ്‌.ഐയെ കൂടാതെ മറ്റ് നാല് പേർക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയും വാക്സിനേഷനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial