Headlines

kerala14.in

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ന്യൂ ഡൽഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ഒരു ചെറിയ അസുഖത്തെത്തുടർന്ന് അന്തരിച്ചുവെന്നുമായിരുന്നു സിദ്ധാർത്ഥ ഗാഡ്ഗിൽ അറിയിച്ചത്. 1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി…

Read More

കർണാടകയിലെ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെലഗാവി: കർണാടകയിലെ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാന്ദാർ പഞ്ചസാര ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. ഉച്ചക്ക് രണ്ട് മണിക്കൂറായിരുന്നു സംഭവം. അപകടത്തിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് രാമരാജൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു തൊഴിലാളിയെ ബെയ്ൽഹോങ്കൽ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ബെലഗാവിയിലെ…

Read More

ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം.

ആലപ്പുഴ: ജോലിക്കിടെ ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ വണ്ടാനം സ്വദേശി 32 കാരനായ അജിത് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി ‍വീഴുകയായിരുന്നു

Read More

പാർട്ടി തീരുമാനത്തിന് മുൻപേ പത്തനംതിട്ടയിൽ സ്ഥാനാർഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം

പത്തനംതിട്ട: പാർട്ടി ഔദ്യോഗികമായി തീരുമാനമെടുക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ സംബന്ധിച്ച സൂചനകൾ നൽകിയ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നടപടി. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ സംസ്ഥാന സെന്റർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും തന്നെയാകും സ്ഥാനാർത്ഥികളെന്ന് മാധ്യമങ്ങളിലൂടെ രാജു എബ്രഹാം വെളിപ്പെടുത്തിയിരുന്നു. പാർട്ടിയുടെ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് ഈ പ്രഖ്യാപനമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയം ഏത് പാർട്ടി ഘടകത്തിലാണ് ചർച്ച ചെയ്തത്? ഔദ്യോഗിക…

Read More

24 വർഷമായി ഒളിവിൽ;ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വയനാട്: ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ കൽപറ്റയിൽ നിന്നാണ് പിടികൂടിയത്. ഏറെ ചർച്ചയായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണക്കേസുകളായിലെ പ്രതിയാണ് പിടിയിലായ സൈനുദ്ദീൻ. തലശേരി പോലീസാണ് ഇയാളെ കല്‍പറ്റയില്‍ നിന്നും പിടികൂടിയത്. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയിട്ടുണ്ട്. തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന…

Read More

എത്തിയത് വീട്ടുജോലിക്കായി; പത്തനംതിട്ടയിൽ വീട്ടിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് യുവതി കൈക്കലാക്കി മുങ്ങിയത്. വീട്ടുജോലിക്കായി എത്തിയതിനെ തുടർന്നായിരുന്നു മോഷണം. മുട്ടം സ്വദേശി രാജേഷിൻ്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത് കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനായിരുന്നു മോഷണം നടന്നത്. തുടർന്ന് രാജേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് യുവതി കവർന്നത്. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്തുനടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച്…

Read More

പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും,  പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ

കർണാടക: പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും, മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ. പണത്തിന് വേണ്ടിയാണ് 16കാരിയായ മകളെ പിതാവ് പലർക്കും കാഴ്ചവെച്ചത്. ഇത് ഒത്താശ ചെയ്തതാവട്ടെ കുട്ടിയുടെ പിതാവിൻ്റെ അമ്മയും. കർണാടകത്തിലെ കാടൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ആറ് ദിവസങ്ങളിലായി നിരവധിപേരാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. തിരികെ വീട്ടിലെത്തിയ ശേഷം കുട്ടി ഈ വിവരം അമ്മാവനെയും അമ്മയുടെ അമ്മയെയും അറിയിച്ചതാണ് സംഭവം പുറംലോകമറിയുന്നത്. ഇതേ…

Read More

വിധികർത്താക്കളെ സ്വാധീനിക്കാൻ നോക്കേണ്ട, കുടുങ്ങും; കലോത്സവ വേദികളിൽ വിജിലൻസിന്റെ കനത്ത കാവൽ

പത്തനംതിട്ട: തൃശ്ശൂരിൽ ജനുവരി 14-ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം അഴിമതിരഹിതമായി നടത്താൻ വിജിലൻസ് കർശന നിരീക്ഷണം ഏർപ്പെടുത്തുന്നു. വിധികർത്താക്കളെയോ സംഘാടകരെയോ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ വിപുലമായ സംവിധാനങ്ങളാണ് തൃശ്ശൂർ വിജിലൻസ് വിഭാഗം ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിലെ മുഴുവൻ വിധികർത്താക്കളുടെയും വിവരങ്ങൾ വിജിലൻസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ തലങ്ങളിൽ വിവാദങ്ങളിൽപ്പെട്ട വിധികർത്താക്കളും അവരുമായി ബന്ധപ്പെട്ടവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. കലോത്സവങ്ങളിൽ വർഷങ്ങളായി അനാവശ്യ ഇടപെടലുകൾ നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ…

Read More

1,72,000 പേർ കാർഡുകൾ തിരികെ നൽകി, ആറു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ

സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിൽ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ…

Read More

നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ സംഭവം. മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് ആർടിസി ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകര്‍ന്നിരുന്നു.ഉള്ളാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഹമീദ് അലിയെ തിങ്കളാഴ്ച രാത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial