ആലുവ പീഡനക്കേസിൽ അറസ്റ്റ്; പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
കൊച്ചി: ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൻ സതീഷ് എന്ന പേരിലാണ് എറണാകുളത്ത് കഴിഞ്ഞ് വന്നത്. നിരവധി കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു. മൊബൈൽ ഫോൺ മോഷണം നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്ന്…

