kerala14.in

മലയാളി നഴ്സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി നഴ്‌സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കുവൈത്തിലെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. 20 വർഷത്തിലേറെയായി ഇവർ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായിരുന്നു. അബ്ബാസിയയിലെ അപ്‌സര ബസറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്

Read More

ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും…

Read More

ആലുവയിൽ മാതാപിതാക്കക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു.

കൊച്ചി: ആലുവയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിക്കാണ് ദാരുണ സംഭവമുണ്ടായത്. അതിഥി തൊഴിലാളി രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. എട്ടുവയസുകാരിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് സമീപത്തെ പാടത്തുനിന്നും വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തി. നഗ്നയായി രക്തത്തിൽ കുളിച്ച് നിന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് പരിശോധന ആരംഭിച്ചു.

Read More

ചികിത്സയ്‌ക്കായി എത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരിയിൽ ആശുപത്രി ജീവനകാരൻ അറസ്റ്റിൽ

കണ്ണൂർ: ചികിത്സയ്‌ക്കായി എത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആശുപത്രി ജീവനകാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസാണ് അറസ്റ്റിലായത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ജീവനകാരനാണ് ഇയാൾ. ഉച്ചയോടെയാണ് സംഭവം. വയറുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ അമ്മ ഒ.പിയിൽ പോയ സമയത്താണ് പീഡന ശ്രമം നടക്കുന്നത്. ആശുപത്രി ജീവനകാരനായ റമീസ് കുട്ടിയെ അമ്മയുടെ കണ്ണുവെട്ടിച്ച് ശൗചാലത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു. തുടർന്ന് പീഡിപ്പിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും കുട്ടിയുടെ പരാതിയിൽ പറയുന്നു. പേടിച്ചു പോയ കുട്ടി കാര്യങ്ങൾ ബന്ധുക്കളെ അറിയിച്ചപ്പോഴാണ്…

Read More

കണ്ണൂരില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി മുഹമ്മദ് റിഫാസ് മുങ്ങി; തെരച്ചില്‍ ശക്തം

കണ്ണൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിക്കായി തെരച്ചില്‍. സംഭവവുമായി ബന്ധപ്പെട്ട് ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെ പഴങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ പ്രതി പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 13,82,000 രൂപയാണ് ഇയാൾ തട്ടിയത്. കണ്ണൂർ പഴയങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നത് അതേസമയം, ഇടുക്കി ഉടുമ്പൻചോലയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് ഇന്ന് പിടികൂടി. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപയാണ്…

Read More

കൂട്ടുകാരിക്കൊപ്പം സ്കൂളിനടുത്തുള്ള പുഞ്ചയിൽ പോയി: ഏഴാം ക്ലാസുകാരി മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ ചുനക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ചു. കൂട്ടുകാരികൾക്കൊപ്പം പുഞ്ചയിൽ പോയ അടൂർ മണക്കാല സ്വദേശികളായ ശ്രീജ – ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയ ദേവനന്ദയെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചലിൽ വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. രിച്ച ദേവനന്ദ ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവനന്ദയും കുടുംബവും മാതാവിന്റെ ചുനക്കരയിലുള്ള കുടുംബ വീടിനു സമീപം വാടകയ്ക്ക്…

Read More

വയോജന ദിനം : ഷോർട്ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി’ എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോർട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്….

Read More

സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു; ബംഗാളിൽ ബി ജെ പിക്ക് തിരിച്ചടി

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ടു. നേതാജിയുടെ ആശയങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു. താൻ പാർട്ടിയിൽ ചേരുമ്പോൾ നേതാജിയുടെയും സഹോദരൻ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ…

Read More

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ്; പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ സാധ്യത

ന്യൂഡൽഹി:കഴിഞ്ഞ മാസം അവസാനം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചതിന് പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജെ എം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ-ഡീസൽ വില മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് സൂചന. നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും…

Read More

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി വാക്കേറ്റം; ഒരാൾക്ക് വെട്ടേറ്റു

കാലടി: എറണാകുളം കാലടിയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനാ‌ണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. പൊതിയേക്കര ജംഗ്ഷനിൽ വെച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനെ അയൽക്കാരൻ കൂടിയായ കുന്നേക്കാടൻ ദേവസി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial