നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാർ മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
തൃശൂർ: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. നബിദിന ആഘോഷം കഴിഞ്ഞ് മടങ്ങവെ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. വലപ്പാട് സ്വദേശികളായ…

