kerala14.in

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന്

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തിൽ ആക്കാനും പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സംഗത്തിന് ശേഷം കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്….

Read More

തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും; വിയ്യൂർ ദേശത്തു നിന്നും പെൺപുലികളും

തൃശൂർ: നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമായി നഗരത്തിൽ വന്യതയുടെ താളം മുറുകും. 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ സംഘങ്ങളാണ് ഇറങ്ങുക. എന്നാൽ കോർപറേഷന്റെ മാനദണ്ഡം അനുസരിച്ചായിരിക്കണം പുലികളി. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. പെൺപുലികൾ ഇറങ്ങുന്നത് വിയ്യൂർ ദേശത്തു നിന്നാണ്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി…

Read More

വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

വർക്കല : വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് (24) ആണ് മരണപ്പെട്ടത്. സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ഇന്നു വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

സിനിമ-സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: സിനമ -സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ . കരമന തളിയലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ,…

Read More

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച്‌ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസില്‍ കോടതി മുന്നറിയിപ്പ് നല്‍കി. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ചോദിക്കുന്നതായും ആരും വിവരങ്ങള്‍ നല്‍കരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രി ആരുടെയും സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കില്ല. വഞ്ചനക്ക് ഇരയായിട്ടുണ്ടെങ്കില്‍ അക്കൗണ്ടുകളുടെ…

Read More

അമ്മയും മകനും വീടിനകത്ത് മരിച്ച നിലയിൽ

തൃശൂര്‍: ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും മരിച്ചനിലയില്‍. കണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ഇവിടെ താമസം.

Read More

റീബ്രാൻഡ് ചെയ്തതിന് പിന്നാലെ എക്സിന്റെ വമ്പൻ മാറ്റം ;ഫോൺ നമ്പർ ഇല്ലാതെ ഓഡിയോ-വീഡിയോ കോൾ

ട്വിറ്ററിനെ ‘എക്സ്’ എന്ന് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ വമ്പൻ മാറ്റങ്ങൾ മൈക്രോ ബ്ലോഗിങ് സൈറ്റിലെത്തുമെന്ന് നേരത്തെ ഐലോൺ മാസ്ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഫോൺ നമ്പർ ഇല്ലാതെ ഓഡിയോ-വീഡിയോ കോൾ നടത്താൻ ഒരുങ്ങുകയാണ് എക്‌സ്. വിഡിയോ കോൾ സംവിധാനം വൈകാതെ എക്സിൽ അവതരിപ്പിക്കുമെന്ന് എക്സ് സിഐഒ ലിൻഡ യാക്കറിനോ കുറച്ചുദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഏറ്റവും പുതിയ എക്‌സ് പോസ്റ്റിൽ, ഇനി ഉപയോക്താക്കൾക്ക് വിഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ കഴിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാൽ ഐലോൺ മാസ്‌ക് തന്നെയാണ്….

Read More

ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞത് 757 കോടി രൂപയുടെ മദ്യം; വിൽപനയിൽ ഒന്നാമത് തിരൂർ

ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ പത്തു ദിവസത്തെ കണക്കാണ് ഇത്. അവിട്ടം ദിനമായ ഇന്നലെ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്റ് ജവാനാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ…

Read More

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയാണ് വാടക.

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നുമുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക്…

Read More

മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി;അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബുവിനെയാണ് കാണാതായത്

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു (35)വിനെയാണ് കടലിൽ കാണാതായത്. തമിഴ്നാട് ഇരയിമ്മൻ തുറയിൽ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയാണ് ഇയാൾ. 29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് മറൈൻ ആംബുലൻസിൽ തിരച്ചിലിനിറങ്ങിയെങ്കിലും ശക്തമായ കാറ്റും കടൽ ക്ഷോഭവും തിരച്ചിലിനെ ബാധിച്ചു. കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്. തമിഴ്നാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial