ബുലന്ദ്ഷഹർ: ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 (2), 103 (1), പോക്‌സോ വകുപ്പിലെ സെക്ഷൻ 5(എം), ആറ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന…