Headlines

kerala14.in

കിളിമാനൂരിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം

തിരുവനന്തപുരം :കിളിമാനൂരിൽ എസ്എഫ്ഐ കെഎസ്‌യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.ഒൻപത് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂര്‍ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞയാഴ്ച കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജീവനെ കെഎസ് യു…

Read More

മകളെ ശല്യം ചെയ്തത് വിലക്കിയതിന് പ്രതികാരം; പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കാട്ടക്കടയിലാണ് സംഭവം നടന്നത്. അമ്പലത്തിൻ കാല രാജുവിനെയാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തതാണ് ശ്രമിച്ചത്. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് ഏറിയുക ആയിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

Read More

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. സംവിധായകൻ വിനയൻ നേരത്തെ തന്നെ രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

Read More

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ദിവസവേതനം 333 രൂപയാക്കി, ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം

തിരുവനന്തപുരം :സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ പ്രതിദിന വേതനം 311ൽ നിന്ന് 333 രൂപയാക്കി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള വർദ്ധന. കഴിഞ്ഞ മാർച്ച് 23നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കിയത്. സമാന ജോലി ചെയ്യുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇതേ വേതനം…

Read More

കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് കാറിന് തീപിടിച്ച് യുവാവ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35) എന്ന കണ്ണൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30നാണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ ഗേറ്റിന് സമീപത്ത് വച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം

Read More

കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു.

ആലപ്പുഴ: കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആർഎൽവി രഘുനാഥ് മഹിപാൽ ആണ് മരിച്ചത്. ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. പുലർച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചേർത്തല കെവിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Read More

ഇന്ത്യക്ക് വീണ്ടും തോൽവി, രണ്ടാം ട്വന്റി20യിൽ വിൻഡീസിന് രണ്ട് വിക്കറ്റ് വിജയം

പ്രൊവിഡൻസ് :വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് പരാജയം. രണ്ട് വിക്കറ്റിന്റെ വിജയമാണ് വെസ്റ്റിൻഡീസ് നേടിയത്. ഇതോടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 2-0ന് മുന്നിൽ എത്തി.വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 നഷ്ടത്തിൽ 152 റൺസ് മാത്രമാണ് എടുത്തത്. ആദ്യ മത്സരം പോലെ മുൻ നിരയിൽ തിലക് വർമ്മ അല്ലാതെ ആർക്കും വലിയ സ്കോർ നേടാൻ സാധിച്ചില്ല. ഓപ്പണർ ഗിൽ 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി. പിന്നാലെ…

Read More

പ്രവാസികളുടെ നടുവൊടിക്കും നിരക്ക്; ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിൽ ആറിരട്ടി വർദ്ധനവ്

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികൾ. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന. നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. സെപ്തംബർ ഒന്നാം…

Read More

അതിഥി പോർട്ടൽ രജിസ്ട്രേഷന് തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി

തിരുവനന്തപുരം :അതിഥി പോർട്ടൽ രജിസ്ട്രേഷന് തിങ്കളാഴ്ച (ഓഗസ്റ്റ് 7) തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ്…

Read More

തെലുങ്കു ജനതയുടെ ഹൃദയ സ്പന്ദനം: വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

ഹൈദ്രാബാദ്:എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും മാറിയ ഗദ്ദർ ഇനി പാട്ടോർമ. ഗുമ്മാടി വിട്ടല്‍ റാവു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാലിൽ ചിലങ്കയും കയ്യിൽ മുളന്തണ്ടുമായി തെലങ്കാനയിലെ ഗ്രാമങ്ങളിൽ ദലിതർക്കും കർഷകർക്കുമായി വിപ്ലവം രചിച്ച ഗദ്ദർ തെലുങ്കു ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. ആന്ധ്രപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കൾച്ചറൽ വിഭാഗത്തിൽ സജീവമായിരുന്നു. 2010 വരെ പ്രസ്ഥാനത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial