സലിം കുമാറിനുള്ള മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ; ‘ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല.
തിരുവനന്തപുരം: ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെയും മന്ത്രിയെ കുറിച്ചും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ദേവസ്വം…

