ഥാർ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ചു പേർക്ക് ദാരുണാന്ത്യം.
ന്യൂഡൽഹി: ഗുരുഗ്രാമിലേക്ക് പോകുകയായിരുന്ന ഥാർ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ചു പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4:30 നായിരുന്നു അപകടം. ഇരകൾ രാത്രി വൈകിയുള്ള ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ദേശീയപാത 48 ലെ എക്സിറ്റ് 9 ൽ വെച്ചാണ് സംഭവം നടന്നത്. വാഹനം ബാലൻസ് നഷ്ടപ്പെട്ട് ഡിവൈഡറിൽ നേരിട്ട് ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഗുരുഗ്രാമിലെ…

