kerala14.in

സംസ്ഥാനത്ത് 3 ദിവസം അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസം അവധി ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച (30ന്) കൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൂജ വെക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. നേരത്തെ ബുധനും വ്യാഴവും അവധി നൽകിയിരുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം സഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭാ ജീവനക്കാർക്ക് അവധി ഉണ്ടായിരിക്കില്ല

Read More

സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ പുറത്തെടുക്കില്ല; അപകടസാധ്യതയെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്ന് ആശുപത്രി അധികൃതർ. ശസ്ത്രക്രിയക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം രോഗിയായ സുമയ്യയെ അറിയിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗൈഡ് വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽപ്പോലും അതിലെ അപകടസാധ്യതകൾ ബോധ്യപ്പെടുത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൈഡ് വയർ നെഞ്ചിനുള്ളിൽ നിലനിർത്തുന്നത് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിലപാട്. രണ്ടുവ‌ർഷം…

Read More

ഓണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു

ആളുകൾ കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് മാറ്റി. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിയത്. ഒക്ടോബർ 4ന് ആയിരിക്കും നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വിൽപ്പന പൂർത്തിയാകാത്തതിനാൽ ആണ് മാറ്റം എന്നാണ് അറിയിച്ചിരിക്കുന്നത്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റ് പൂർത്തിയാക്കാൻ ആയിട്ടില്ല. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും

Read More

സ്വർണ വിലയിൽ വർദ്ധനവ്; പവന് 320 രൂപ കൂടി

കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില…

Read More

ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പഴവീട്ടില്‍ ഗെയ്റ്റ് തലയില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം സ്വദേശികളായ അഖില്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കാനായില്ല.

Read More

പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ‘

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയാണ് മരിച്ചത് വീട്ടിലെ ശുചിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. അഗളി ജിവിഎച്ച്‌എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയശേഷം ശുചിമുറിയില്‍ കയറിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഗളി ഗവ ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More

രണ്ടര വയസുകാരിയെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസെടുത്തു

മാറനല്ലൂരിൽ രണ്ടര വയസുകാരിയെ മർദിച്ച അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്തു. പറമ്പിക്കോണം അങ്കണവാടി ടീച്ചർ പുഷ്പകലക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. പ്രവീൺ – നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെയാണ് കുഞ്ഞിനെ ടീച്ചർ മർദിച്ചത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് ടീച്ചർ മർദിച്ച വിവരം കുഞ്ഞ് പറയുന്നത്. കുട്ടിയെ ഉടൻ തൈക്കാട് ആശുപത്രിയിലും, തുടർന്ന്…

Read More

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം പിണറായി വിജയൻ;സംസ്ഥാന  ഇ-ഗവേർണൻസ്  അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും  അത് ഔദാര്യമല്ല  ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന  ഇ-ഗവേർണൻസ്   അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ  നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും  ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.  പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ…

Read More

കശുമാവ് തൈ
ഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടത്തി

നെടുമങ്ങാട്: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽഡോക്ടർ എപിജെ അബ്ദുൽ കലാംജനകീയ കൾച്ചറൽ ഓർഗനൈസേഷനും, മൂഴി ടിഷ്യൂ കൾച്ചറൽ സൊസൈറ്റിയും  സംയുക്തമായി പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കശുമാവ് കൃഷി വികസന പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സുനിൽ നിർവഹിച്ചു.ഡോക്ടർ എപിജെ അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ പനവൂർ ഹസൻ അധ്യക്ഷത വഹിച്ചു.മുൻ വില്ലേജ് ഓഫീസർ  പോത്തൻകോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനജനറൽ സെക്രട്ടറി ചെറുവാളം സുരേഷ്, വൈസ് ചെയർമാൻ നെടുമങ്ങാട്…

Read More

എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യാൻ വരട്ടെ! എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യൂആർ കോഡ് ജനറേറ്റ് ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആ‌‍ർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ഇമെയിലിലെയും എസ്എംഎസിലെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial