
തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി
തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ്…