kerala14.in

13 വർഷത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി മീരാജാസ്മിൻ; തരുൺ മൂർത്തി ചിത്രത്തിന് തുടക്കമായി

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് വിജയങ്ങളിൽ ഒന്നായിരുന്നു തുടരും. തരുൺ മൂർത്തി സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന ആയിരുന്നു നായിക. ഇപ്പോഴിതാ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ‌ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ…

Read More

നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി

നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് നൽകുന്നത് മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകൻ, എഡിറ്റർ, പശ്ചാത്തല സംഗീത സംവിധായകൻ, കലാ സംവിധായകൻ, കോസ്റ്റ്യൂം ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ്, സൗണ്ട്…

Read More

ഓട്ടോറിക്ഷയിൽ എത്തിയവർ വഴിയാത്രക്കാരനെ കുത്തി, ഫോണും ബാഗും തട്ടിയെടുത്തു; തലസ്ഥാനത്ത് ഗുണ്ടായിസം, പ്രതികൾ അറസ്റ്റിൽ

  തിരുവനന്തപുരം : വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും ബാഗും ത‌ട്ടിയെടുത്ത പ്രതികളെ പൊലീസ് പിടികൂടി. ബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ മണികണ്ഠൻ, പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം താമസിക്കുന്ന ഷാജീർ എന്നിവരാണ് തമ്പാനൂർ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞു തമ്പാനൂരിൽ എത്തി വീട്ടിലേക്ക് പോകാനായി അരിസ്റ്റോ ജംഗ്ഷനിലേക്ക് നടന്നുപോയ തൊളിക്കോട് സ്വദേശി ഉമ്മർഖാന് നേരെയാണ് പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വച്ച് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ…

Read More

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജറാകാൻ അവസരം; നിയമനം കരാർ അടിസ്ഥാനത്തിൽ; ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജറാകാം (മൈക്രോ ഫിനാൻസ്). കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത് മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഓൺലൈനായി…

Read More

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും

മലപ്പുറം: മലപ്പുറത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി മലപ്പുറം വഴിക്കടവ് സ്വദേശി എന്‍.പി സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടന്‍) കോടതി ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

Read More

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

പമ്പ : പത്തനംതിട്ട പമ്പാ ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക. സർജിക്കൽ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ് ഡിഎംഒ യ്ക്ക് പരാതി നൽകിയത്. തിരുവാഭരണ ഘോഷയാത്രക്കൊപ്പം നടന്നാണ് പ്രീത പമ്പയിലെത്തിയത്. കാലിന്റെ അടിഭാഗത്ത് ചില മുറിവുകൾ കണ്ടതോടെ പമ്പ ആശുപത്രിയിൽ പ്രവേശിച്ചു. മുറി കെട്ടിവെക്കാൻ എത്തിയ നഴ്സിംഗ് അസിസ്റ്റന്റ് പക്ഷേ കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് കൂടി മുറിവിന് ഒപ്പം വെച്ച് കിട്ടി. തിരികെ വീട്ടിലെത്തി…

Read More

വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന്

വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു

Read More

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം:കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ ഹബ് – ആധുനിക ഇൻകുബേഷൻ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വിവിധ തരത്തിലുള്ള സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഹബ്ബിൽ 1,200-ലധികം പേർക്കുള്ള ഇരിപ്പിട സൗകര്യവുമുണ്ട്. ഡിജിറ്റൽ ഹബ്ബിൽ…

Read More

നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയില്‍ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത് ഉണ്ടൻകോട് എച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

Read More

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയില്‍ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീല്‍ നല്‍കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial