തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മുരളീധരൻ പോറ്റിയാണ് മരിച്ചത്. 70 വയസായിരുന്നു. വീടിന് സമീപത്തെ കിണറ്റിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം സംഭവമറിഞ്ഞ ഉടൻ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ആസ്ഥാനത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മുരളീധരൻ പോറ്റി മരിച്ച നിലയിലായിരുന്നു. ഏറെക്കാലമായി പ്രദേശത്ത് പൂജാകർമ്മങ്ങൾ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സമീപപ്രദേശങ്ങളിലെയും വീടുകളിലെയും ക്ഷേത്രങ്ങളിലെയും പൂജകൾക്കായി പതിവായി പോകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടം…

