പത്തനംതിട്ടയിൽ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു
പത്തനംതിട്ട: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപത്ത് ആണ് അപകടമുണ്ടായത്. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം 5.45-ന്…

