kerala14.in

സ്ത്രീധനം കൊടുത്താല്‍ കുറ്റമില്ല, വാങ്ങുന്നത് കുറ്റം; നിയമം മാറ്റുന്നു

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കും. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കുന്ന രീതിയിലുള്ള നിയമഭേദഗതി ബില്ലിന്റെ കരട് നിയമപരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിന് കൈമാറി. നിലവിലെ നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അതിനാല്‍ തന്നെ ഭര്‍ത്താവും സംഘവും സ്ത്രീധനം തട്ടിയെടുത്താല്‍ പരാതി നല്‍കാന്‍ വധുവും കുടുംബവും ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്. വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെപേരില്‍ സ്ത്രീകള്‍ക്കുനേരേയുണ്ടാകുന്ന ഗാര്‍ഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ…

Read More

കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് വാങ്ങിയത് 1,00,961 പേർ; അക്കൗണ്ടിലെത്തിയത് ഒരു കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ ട്രാവൽ കാർഡ് ഇതുവരെ സ്വന്തമാക്കിയത് 1,00,961 പേർ. ഒരു കാർഡിന് 100 രൂപയാണ് വില. ഇത് പരിഗണിക്കുമ്പോൾ കാർഡ് വിൽപനയിലൂടെ മാത്രം ഒരു കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തിയത്. കാർഡ് റീചാർജ് ചെയ്താണ് ഉപയോഗിക്കേണ്ടത്. കുറഞ്ഞത് 50 രൂപക്കും പരമാവധി 3000 രൂപക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. അതേസമയം കാർഡിന്…

Read More

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു പി പി ദിവ്യ

കണ്ണൂര്‍:എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ. നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ കെ.വിശ്വൻ പറഞ്ഞു. ദിവ്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകും.പണം വാങ്ങി എന്നതിൽ…

Read More

മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ്…

Read More

തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളി മരിച്ചത് പിക്കപ്പ് വാഹനം ഇടിച്ച്;  പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരണം വാഹന അപകടം മൂലമെന്ന് കണ്ടെത്തി. കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. കേസിൽ വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്ത് പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അനിലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു

Read More

വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ്

ചെന്നൈ: വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ്. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് രൂപേഷ് കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് തമിഴ്‌നാട്ടിലെ ശിവഗംഗ കോടതി വിധിച്ചത്. വഞ്ചന, വ്യാജരേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളിൽ അഞ്ച് വർഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആദ്യമായാണ് ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്. 2015 മേയിൽ…

Read More

ക്ലാസ് മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി

തൃശൂര്‍ : കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് വൈകിട്ട് മൂന്നരയോടെ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയില്‍ നിന്നു പുസ്തകങ്ങളെടുക്കാന്‍ കുട്ടികള്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്. ഉടന്‍ തന്നെ കുട്ടികള്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്ന് മാറ്റിയ ശേഷം പാമ്പിന്‍ കുഞ്ഞിനെ തല്ലിക്കൊല്ലുകയായിരുന്നു.

Read More

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി  ഷോക്കേറ്റ് മരിച്ച  സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ്…

Read More

ഇൻ്റർ കാശി ഐ ലീഗ് ചാമ്പ്യൻമാർ; അന്താരാഷ്ട്ര കോടതി വിധിച്ചു

ന്യൂഡല്‍ഹി: 2024-25 സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയയെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (കോര്‍ട്ട് ഓഫ് ആല്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്, സിഎഎസ്) റദ്ദാക്കി. യോഗ്യതയില്ലാത്ത താരങ്ങളെ കളിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇന്റര്‍ കാശിക്ക് എതിരെ എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. അതോടെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ കാശി രണ്ടാം സ്ഥാനത്തായി. ചര്‍ച്ചില്‍…

Read More

റോന്ത് ഒടിടിയിലേക്ക്; ജൂലൈ 22 മുതൽ സ്ട്രീമിങ്

ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോന്ത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് റോന്ത്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial