വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം പണം ആവശ്യപ്പെട്ട് തട്ടിപ്പു നടത്തി വ്യാജന്മാർ.
കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം പണം ആവശ്യപ്പെട്ട് തട്ടിപ്പു നടത്തി വ്യാജന്മാർ. കളക്ടർ ഡി.ആർ മേഘശ്രീയുടെ ഫോട്ടോ ഡിപി ആക്കിയാണ് വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ചോദിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട കളക്ടർ സൈബർ പോലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നമ്പർ എന്നാണ് പോലീസിന് കിട്ടിയ സൂചന. വ്യാജന്മാർക്ക് പൂട്ടിടാൻ കളക്ടർ നേരിട്ട് ഫേസ്ബുക്കിൽ ജാഗ്രത കുറിപ്പിട്ടു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജന്മാരെ സൂക്ഷിക്കണേ!എന്റെ പ്രൊഫൈൽ ഫോട്ടോ ഡി പി…

