ഇത് അമേരിക്കയുടെ സുവർണയുഗം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്
വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിച്ചിരിക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലെത്തിയത്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും, ജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യപിച്ചു. വലിയ രാഷ്ട്രീയ വിജയമാണ് ട്രംപ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി രാജ്യത്തിനും…

