സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ കാറിൽ വച്ച് പീഡിപ്പിപ്പ കേസിൽ ഗ്രേഡ് എസ് ഐ പിടിയിൽ
തൃശൂർ : സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗ്രേഡ് എസ് ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോക്സോ കേസിൽ എസ് ഐയെ കസ്റ്റഡിയിലെടുത്തത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന്…

