kerala14.in

നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർ നല്‍കേണ്ടത് 1,50,000 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടത്. മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു, നിയമവിരുദ്ധമായി പിഴ ചുമത്തി, തെറ്റായ താരിഫിൽ വൈദ്യുതി ബിൽ ചുമത്തി എന്നീ കാരണങ്ങളിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുളള ഇടപെടൽ മൂലം ഷഹനാസാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്. രണ്ട്…

Read More

കോൺഗ്രസ് നേതാവ് മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നീലേശ്വരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടുയായ കെ പി കുഞ്ഞിക്കണ്ണൻ ഉദുമയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഒരു ഭാഗം തകർന്നു. വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ആലപ്പുഴയിൽ യുവാവ് കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റെഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്. നോർത്ത് പോലീസും അഗ്നിരക്ഷാസേനയും ചേർക്ക് കരക്കെത്തിച്ച മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് സൈക്കിളുമായി ഇറങ്ങിയത്. തടുക്ക്…

Read More

ജ്വല്ലറിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ സ്ത്രീയെ ജീവനക്കാരി ഓടിച്ചിട്ട് പിടികൂടി

റാന്നി: ജ്വല്ലറിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ സ്ത്രീയെ ഓടിച്ചിട്ട് പിടികൂടി ജീവനക്കാരി. ഇടുക്കി ഉടുമ്പുചോല കൂന്തൽ വില്ലേജിൽ ചിറയ്കൽ ബിൻസി (46) ആണ് പിടിയിലായത്. റാന്നി ടൗണിലെ ജ്വല്ലറിയിൽ ആയിരുന്നു മോഷണം നടന്നത്. ജീവനക്കാരി മോഷ്ടാവിനെ തിരക്കിനടന്ന് കണ്ടെത്തി ഓടിച്ചിട്ട് പിടികൂടുകയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ബിൻസി കടയിലെത്തി ആഭരണങ്ങൾ വാങ്ങാനെന്ന തരത്തിൽ വളകൾ പരിശോധിച്ചു. ഇതിനിടെ കൈയിൽ ഉണ്ടായിരുന്ന ബാഗിനുള്ളിലേക്ക് ജീവനക്കാരി കാണാതെ ഒരു വള ഇടുകയായിരുന്നു. ഇതിനു ശേഷം ജീവനക്കാരിയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ…

Read More

കൊച്ചിയിൽ ചാത്തൻസേവയുടെ പേരിൽ വീട്ടമ്മയെ പീഡിപ്പിച്ചു; ജോത്സ്യൻ അറസ്റ്റിൽ,

കൊച്ചി: കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

Read More

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ…

Read More

മൂവാറ്റുപുഴ നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി

മൂവാറ്റുപുഴ: നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി. കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു വിദ്യാർത്ഥികൾ. കോളേജിലെ സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരം അല്ലെന്ന് ഡോക്ടർ അറിയിച്ചു. ഒരു കോച്ചിനും ബാക്കി വിദ്യാർത്ഥികൾക്കും ആണ് പരിക്കേറ്റത് എല്ലാവരും നിരീക്ഷണത്തിൽ ആണ്. നാല് വിദ്യാർത്ഥികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി കെണിയില്‍

ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് അവസാനം കെണിയിലായത്. ഡ്രോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് അവിടം കെണി സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്.

Read More

സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്….

Read More

ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി; അടുത്ത ഏഴു ദിവസം കേരളത്തില്‍ മഴ

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം ഛത്തിസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഏഴു ദിവസം കേരളത്തില്‍ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴ കിട്ടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial