Headlines

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം; മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

തൃശൂര്‍: ആര്‍ ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി. വി സി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാനാകില്ല. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുചിതമായി ഇടപെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി….

Read More

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം സെക്രട്ടേറിയറ്റ് അംഗമാണ്. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാന പ്രകാരം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

Read More

പകരക്കാരൻ വേണ്ട; കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും

തിരുവനന്തപുരം: ചികിൽസയ്ക്കായി അവധി അപേക്ഷ നൽകിയ കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്നു ചേര്‍ന്ന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വന്ന കാനം ചികിത്സയില്‍ തുടരുകയാണ്. ഇതിനിടെ മൂന്നു മാസത്തെ അവധിക്കായി പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍വാഹക സമിതി യോഗത്തില്‍ പകരമാരെന്നു തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകള്‍. തല്‍ക്കാലം സെക്രട്ടറിക്കു പകരക്കാരന്‍ വേണ്ടെന്നും നേതൃത്വം…

Read More

പത്തനംതിട്ടയിൽ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട: കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലെ കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. പ്രസവിച്ച് അധിക സമയം ആകും മുൻപ് കൂട്ടം തെറ്റി പോയതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തര ചികിത്സയ്ക്കായി കോന്നി ആനക്കൂട്ടിലേക്ക് മാറ്റും. ഇന്നലെ രാത്രിയാണ് റബ്ബർ തോട്ടത്തിൽ കുട്ടിയാന ജനിച്ചുവീണത്. ഉയർന്ന പ്രദേശത്താണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ കുട്ടിയാനയെ കണ്ടെത്താൻ ആനക്കൂട്ടത്തിന് കഴിയാതെ പോയതാവാം. അങ്ങനെയാണ് ഒറ്റപ്പെട്ട നിലയിൽ…

Read More

കണ്ണൂർ വിസി പുനർനിയമനം  സുപ്രീംകോടതി  റദ്ദാക്കി, സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഡിവിഷൻ ബെഞ്ചിന് വേണ്ടി ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പ്രസ്താവം നടത്തിയത്. ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചാൻസലർ എന്ന രീതിയിലാണ് വൈസ് ചാൻസലറുടെ നിയമനം ഗവർണർ നടത്തേണ്ടത്. വലിയ സമ്മർദമുണ്ടായെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനർനിയമനത്തിന്…

Read More

സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് 480 രൂപകുറഞ്ഞതോടെ ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,000 രൂപയാണ്. ഇന്നലെ പവന് 600 രൂപ ഉയർന്ന് വില 46,480 ലെത്തിയിരുന്നു.അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്റെ സൂചനകളും, ചൈനയിൽ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5750 രൂപയാണ്. ഒരു ഗ്രാം 18…

Read More

കുളത്തൂരിൽ ചത്ത കോഴിയെ വിൽക്കാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടർന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥർ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിൽ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടർന്ന് വാഹനത്തിലെ ഡ്രൈവറെയും…

Read More

കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ…

Read More

നികുതി അടക്കാതെ വെട്ടിച്ച് പോകാൻ ശ്രമം; അമരവിള ചെക്ക്പോസ്റ്റിൽ 23100 കോഴികുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്ന വാഹനം പിടികൂടി

തിരുവനന്തപുരം: നികുതിയടക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച വാഹനം 23100 കോഴികുഞ്ഞുങ്ങളുമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നും മതിയായ രേഖകളില്ലാതെ കോഴികുഞ്ഞുങ്ങളുമായെത്തിയ വാഹനം അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിലാണ് പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 23,100 കോഴിക്കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച വാഹനമാണ് പിടികൂടിയതെന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി. പിഴ…

Read More

രണ്ട് വർഷം എന്ത് ചെയ്യുകയായിരുന്നു? സുതാര്യത വേണ്ടേയെന്ന് സുപ്രീം കോടതി, ഗവർണർക്ക് രൂക്ഷ വിമർശനം

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബിൽ പിടിച്ചുവെക്കാൻ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial