കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കും.വടകരയിലെ സിറ്റിങ് എം.പി കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയാകും. ആലപ്പുഴയിൽ കെ .സി.വേണുഗോപാൽ മത്സരിക്കും.ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള 39 പേരുടെ ആദ്യഘട്ട പട്ടികയാണ് കെസി വേണുഗോപാൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ടയിൽ ആന്റോ ആൻറണി, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വി…

