പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ പുരസ്കാരങ്ങൾ നൽകി

ചിറയിൻകീഴ് :കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ, പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സമ്മാന വിതരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മനോൻമണി, ഗ്രാമ പഞ്ചായത്ത് അംഗം പി. അനീഷ്, സെക്രട്ടറി ചന്ദ്രാനന്ദൻ സ്വാഗതവും പത്മകുമാർ നന്ദിയും രേഖപ്പെടുത്തി….

Read More

നേത്രാവതി എക്സ്പ്രസ് പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കഥാകൃത്തും ഡോക്യുമെന്ററി രചയിതാവുമായ സുജേഷ്. ജി യുടെ നോവൽ “നേത്രാവതി എക്സ്പ്രസ് ” പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു.അഡ്വക്കേറ്റ് മധുസൂധനൻ ഏറ്റുവാങ്ങി. ഇംഗ്ലീഷ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഉദയൻ കലാനികേതൻ അധ്യക്ഷനായി. സുരേഷ്, അനിൽഎന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തക പ്രസാധകർ.

Read More

വാർഷികാഘോഷവും
പ്രതിഭസംഗമവും നടന്നു

കല്ലമ്പലം :കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും പ്രതിഭാസംഗമവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷനായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വൽസല, സ്കൂൾ പ്രിൻസിപ്പാൾസിന്ധു ബി, ഹെഡ്മിസ്ട്രസ് റീന. ടി. സ്കൂൾ മാനേജർ സുരേഷ്,സ്റ്റാഫ് സെക്രട്ടറിമാരായ പ്രിയദർശിനി, മഞ്ജുഷ, കൺവീനർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മൽസര വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപപരിപാടികൾ നടന്നു.

Read More

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍…

Read More

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാട്ടാക്കട: കണ്ടല കൊച്ചു പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂങ്ങനാട്ട് കിഴക്കേക്കര പുത്തൻവീട്ടിൽ അമ്പിളി സജി(49)യാണ് മരിച്ചത്. നിയന്ത്രണം തെറ്റി വന്ന ഓട്ടോ ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു . ഓട്ടോയിൽ ഉണ്ടായിരുന്ന ശിവകുമാർ, രാജ് എന്നിവരെ ഗുരുതര പരിക്ക് കളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്ര ക്കാരനായിരുന്ന പന്നിയോട് സ്വദേശി ഉണ്ണികൃഷ്ണൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

കാട്ടാക്കട : മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാറിനെതിരെ ബിജെപി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസപ്രമേയ ചർച്ചയിൽ ക്വാറം തികയാത്തതിനലാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ പരിശ്രമമെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതിയാവിള സുരേഷ് പറഞ്ഞു. വികസന പ്രവർത്തനങ്ങളുമായി ഭരണ സമിതി മുന്നോട്ട് പോകുമെന്നും നുണപ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും എന്നും എൽഡിഎഫ് കൺവീനർ തങ്കരാജ് പ്രസ്താവനയിൽ പറഞ്ഞു.

Read More

ഡിജിറ്റലൈസേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം: കെ.ആർ.ഡി.എസ്.എ

വർക്കല : റവന്യൂ വകുപ്പിൽ പുതുതായി നടപ്പിലാക്കുന്ന ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്/ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും…

Read More

കുളത്തിൽ വീണു മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറ മീതൂർ കോഴിഫാമിലെ കുളത്തിൽ വീണു മരിച്ച യാളെ തിരിച്ചറിഞ്ഞു. മീതൂർ കാട്ടുവിള വീട്ടിൽ സതികുമാർ (52) ആണ് മരിച്ചത് . ഏകദേശം 9 മണിയോടെയാണ് പ്രദേശവാസികൾ കുളത്തിലെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

കഥയും കവിതകളും കളിയുമായി ഒന്നാം ക്ലാസുകാരുടെ കൂട്ടെഴുത്ത്.

കിളിമാനൂർ : മാർഗ്ഗനിർദ്ദേശം നൽകാനും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട ടീച്ചർമാർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ. പൂർണ്ണമായും കുട്ടികളുടെ അധ്വാനത്തിൽ വിരിഞ്ഞ വർത്തമാന പത്രത്തിന്റെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത് ശ്രദ്ധേയമായ പരിപാടിയായി മാറി. വർണ്ണ കൂടാരം പാർക്കിന് മുന്നിലുള്ള വരിക്ക പ്ലാവിൻ ചുവട്ടിൽ കുട്ടികളും ടീച്ചർമാരും രക്ഷാകർത്താക്കളും ഒത്തുകൂടിയപ്പോൾ പത്ര പ്രകാശനത്തിനും പാട്ടുപാടാനും നാട്ടു വർത്തമാനങ്ങൾ പങ്കിടുന്നതിനുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറവും എത്തി. സ്കൂൾ…

Read More

മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

കാട്ടാക്കട:മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സിപിഎമ്മിലെ എ.സുരേഷ്‌കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.മാറനല്ലൂർ പഞ്ചായത്തിൽ എവിടെ പ്ലോട്ട് ഡിവിഷൻ നടന്നാലും അവർക്ക് വേണ്ടി അനുകൂല നിലപാട് എടുത്ത് കൊണ്ട് കമ്മിഷൻ കൈപ്പറ്റുന്നു.കണ്ടല ബാങ്ക് തട്ടിപ്പ്.സ്ട്രീറ്റ് ലൈറ്റുകൾ സമയബന്ധിതമായി കത്തിക്കുന്നില്ല.നിലാവ് പദ്ധതി പ്രകാരം നൽകിയ എൽ.ഇ.ഡി. ലൈറ്റുകളുടെഅറ്റകുറ്റ പണികൾ നടത്താതെ വൻ അഴിമതി. ക്ഷേമപെൻഷനുകൾ മസ്റ്ററിംങ് നടത്തിയിട്ടും പെൻഷൻ കിട്ടുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial