സഹോദരിയുടെ വീട്ടിൽ പോയതിന് ഭർത്താവ് ഭാര്യയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ചു

രാജസ്ഥാനിലെ നാഗൗറിൽ ഭർത്താവ് ഭാര്യയെ മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിലായി. ഭാര്യ ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോയതിൽ പ്രകോപിതനായിട്ടാണ് ഈ ക്രൂരത കാണിച്ചത് പ്രേമ റാം മേഘ് വാൾ എന്ന യുവാവാണ് ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. 10 മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു മാസം മുമ്പ് ഒരു ചടങ്ങിനായി ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോകാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു എന്നാൽ…

Read More

ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധി ചോദ്യംചെയ്തുകൊണ്ടാണ് കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരിഗണിക്കും.ജൂൺ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജരിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസിൽ സുപ്രീംകോടതി കെജരിവാളിന്‌ ജാമ്യം നൽകിയിരുന്നു. എന്നാൽ സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽമോചനം സാധ്യമാവുകയുള്ളു. അരവിന്ദ്‌ കെജരിവാളിന്‌ എതിരായ അപകീർത്തിക്കേസിലെ നടപടികൾക്ക്‌ ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീട്ടിയിരുന്നു. ‘ഐ…

Read More

പോൺ വീഡിയോക്ക് അടിമ; ഒട്ടേറെ വിവാഹങ്ങൾ; കൊൽക്കത്ത ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സഞ്ജയ് റോയ്

      കൊൽക്കത്ത :ആർജി.കർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതി പോൺ വീഡിയോകൾക്ക് അടിമയാണെന്നും ഒന്നിലധികം വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണെന്നും പോലീസ് പറയുന്നു.പോലീസ് വെൽഫെയർ ബോർഡിലെ സിവിക് വോളൻ്റിയർ എന്ന നിലയിൽ ആശുപത്രിയിലെ നിരവധി ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് എളുപ്പത്തിൽ കടക്കാൻ പ്രതിക്ക് കഴിയുമായിരുന്നു . പ്രതിയുടെ ഫോണിൽ നിന്നും പോലീസ് ഒട്ടനവധി പോൺ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് മാനേജ്മെൻ്റും ദുരന്ത…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ് അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്‌വര്‍ സിങ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാര്‍ഷിക വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1931ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നട്വര്‍ സിങ് ജനിച്ചത്. ദ…

Read More

മന്ത്രവാദ ചികിത്സയിലൂടെ രോഗം മാറ്റാം; രോഗിക്ക് നഷ്ടമായത് 15 ലക്ഷം രൂപയുടെ സ്വർണ്ണം, അറസ്റ്റ്

ജാർഖണ്ഡ്: ഒരു ആടിനെ തന്നാൽ മന്ത്രവാദ ചികിത്സ നടത്തി മന്തുരോഗം മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഒടുവിൽ രോഗിയുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായി തട്ടിപ്പുകാർ മുങ്ങി. അന്വേഷണത്തിന് പിന്നാലെ അമ്മാവനെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പങ്കജ് കുമാർ സിംഗ് വർഷങ്ങളായി കാലില്‍ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും രോഗം ഭേദമാക്കിയില്ല. ഒരു ദിവസം പറമ്പില്‍ പണിയെടുക്കുമ്പോള്‍…

Read More

മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി;സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി. സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് എങ്ങനെ നടത്തണമെന്ന് വിദ്യാർത്ഥി പഠിച്ചത് യുട്യൂബിൽ നിന്നുമാണ്. വിലകൂടിയ വസ്ത്രങ്ങളും ഷൂസും വാങ്ങാനാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, രാജസ്ഥാൻ ജുൻജുനു സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ ഒരു ചാനൽ സൃഷ്ടിക്കുകയും ജൂൺ 23 ന് നടന്ന മധ്യപ്രദേശ് പബ്ലിക്…

Read More

72 കാരൻ്റെ മരണം മകൻ അറസ്റ്റിൽ

ന്യൂഡൽഹി : 72 വയസുകാരന്റെ മരണത്തിന് പിന്നിൽ സ്വന്തം മകൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഗൗതം താക്കൂറിന്റെ മരണം അന്വേഷിച്ച പൊലീസ് സംഘമാണ് ഒടുവിൽ കുടുംബത്തിൽ നിന്നു തന്നെ കൊലയാളിയെ അറസ്റ്റ് ചെയ്തത്. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിൽ നിന്ന് വിരമിച്ച ഗൗതം തന്റെ സ്വത്തുക്കളെല്ലാം മൂത്ത മകന് നൽകുന്നുവെന്ന് ആരോപിച്ചാണ് രഹസ്യമായി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പൊലീസിനെ വഴിതെറ്റിക്കാൻ ഒരു വ്യാജ കഥ…

Read More

ഭാര്യയെ ബാല്യകല സുഹൃത്തിന് വിവാഹം ചെയ്തു നൽകി ഭർത്താവ്; ബീഹാറിലെ ലഖിസാരയിലാണ് സംഭവം

പട്ന: പല തരത്തിലെ കല്യാണങ്ങളുടെ വാർത്ത വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു കല്യാണകഥയാണ് ഇപ്പോൾ പുറത്തുവന്നത്. ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്തു നൽകിയ ഭർത്താവിന്റെ കഥ. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം തുടരാൻ താൽപര്യമുണ്ടെന്ന് മനസിലായതിന് പിന്നാലെയായിരുന്നു ആ വൈറൽ കല്യാണം. ഖുഷ്ബു കുമാരി (22)യും രാജേഷ് കുമാറും (26) 2021ലാണ് വിവാഹിതരാവുന്നത്. എന്നാൽ വിവാഹ ശേഷവും ബാല്യകാല സുഹൃത്തായ ചന്ദൻ കുമാറിനോടുള്ള ഇഷ്ടം യുവതി തുടർന്നിരുന്നു. ദമ്പതികൾക്ക്…

Read More

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ; കാമുകൻ തള്ളിയിട്ടെന്ന് പോലീസ്

മുംബൈ: എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സതാറയിലാണ് സംഭവം. ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കരാഡിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഇരുപത്തൊന്നുകാരിയായ ആരുഷി മിശ്ര എന്ന വിദ്യാർത്ഥിനി മരിച്ചത്. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവ് താഴേക്ക് തള്ളിയിടുകയായിരുന്നു എന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ കരാഡിലെ കൃഷ്ണ…

Read More

നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു; തെരുവുനായ്ക്കള്‍ കടിച്ചുകീറി പുറത്തിട്ടു, ജീവിതത്തിലേക്ക് തിരിച്ചുകയറി യുവാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ട തന്നെ തെരുവുനായ്ക്കള്‍ ചേര്‍ന്ന് രക്ഷിച്ചതായി യുവാവിന്റെ അവകാശവാദം. തന്നെ കുഴിച്ചിട്ട സ്ഥലത്ത് തെരുവുനായ്ക്കള്‍ മണ്ണ് മാറ്റാന്‍ തുടങ്ങി. തന്റെ മാംസത്തിനായി തെരുവുനായ്ക്കള്‍ കടിച്ചുകീറാന്‍ തുടങ്ങിയതോടെയാണ് ബോധം തിരിച്ചുകിട്ടിയതെന്നും യുവാവ് പറയുന്നു. ആഗ്രയില്‍ ജൂലൈ 18നാണ് നടുക്കുന്ന സംഭവം. രൂപ് കിഷോര്‍ ആണ് തന്നെ തെരുവുനായ്ക്കള്‍ രക്ഷിച്ചതായി അവകാശവാദം ഉന്നയിച്ചത്. സംഭവ ദിവസം അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നിവര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു. തുടര്‍ന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial