സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവനെ ഒളിവില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം : വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തില്‍ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റില്‍. പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനില്‍ മണിക്കുട്ടനാണ് അറസ്റ്റിലായത്. വഴി തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ സഹോദരീ പുത്രി സിന്ധുവിന്റെ ഇരു കൈകളും വെട്ടിയത്. പ്രതി മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാല്‍ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍…

