മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തി; മരുമകൻ സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം.

Read More

പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു

കോഴിക്കോട് : കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് മദ്രസാ അധ്യാപകൻ വീണ് മരിച്ചു. മുകളിൽ നിന്നാണ് അധ്യാപകൻ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടിൽ അബ്ദുൽ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വർഷത്തോളമായി മുച്ചുന്തി മദ്രസയിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇദ്ദേഹം.

Read More

പത്ത് കോടിയൊന്നും വേണ്ട, എന്റെ മുടിചീകാന്‍ 10 രൂപയുടെ ചീപ്പ് മതി; ഭീഷണിയോട് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നഭിപ്രായപ്പെട്ടതിന് തനിക്കെതിരെ വധഭീഷണി മുഴക്കിയ അയോധ്യയിലെ സന്യാസിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനം. തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു ഭീഷണിയോട് ഉദയനിധിയുടെ മറുപടി. എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തുകോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ…

Read More

റേഷന്‍ വ്യാപാരികള്‍ ഈ മാസം 11ന് കടകളടച്ച് പ്രതിഷേധിക്കും

റേഷന്‍ വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, ആറുവര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ലൈസന്‍സിക്ക് 10,000 രൂപയും സെയില്‍സ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണത്തിന് വ്യാപാരികള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികള്‍ക്ക് ഗുണകരമായ നിലയില്‍ പരിഷ്‌കരിക്കുക, കട…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം വടക്കുദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…

Read More

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ലഹരിക്ക് അടിമയായ ഭർത്താവ്; പിന്നാലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു….

Read More

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇല്ല; രാഹുലും കിഷനും സൂര്യയും ടീമിൽ

കൊളംബോ :ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ നായകൻ രോഹിത് ശർമ്മയാണ്. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യപ്റ്റൻ. കെ എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയയപ്പോൾ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല……. കെ എൽ രാഹുലും ഇഷാൻ കിഷനുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഏഷ്യാ കപ്പിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ്…

Read More

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; കേന്ദ്ര നിര്‍ദ്ദേശം സംശയാസ്പദം; വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തന്ത്രം: എസ്ഡിപിഐ

ഡല്‍ഹി:ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് പരിശോധിക്കുന്നതിനും ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി (എച്ച്എല്‍സി) രൂപീകരിച്ചത് ഏറെ സംശയാസ്പദവും സ്വാര്‍ഥ താല്‍പ്പര്യത്തിനുവേണ്ടി ലോകസ്ഭാ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തന്ത്രവുമായി തിടുക്കത്തിലെത്തിയതിനു പിന്നില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി അത്യന്തം ഭയപ്പെടുന്നു എന്നു വ്യക്തമാക്കുന്നതും അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ്. ഇന്ത്യ…

Read More

ഉത്തരവ് മരവിപ്പിച്ചു; മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസ് ബിയ്ക്ക്

തിരുവനന്തപുരം: മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ബി പ്രതിഷേധം അറിച്ചതോടെയാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായും എൽഡിഎഫ് കൺവീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി…

Read More

അപവാദ പ്രചരണം വി ഡി സതീശൻ മാപ്പുപറയണം: ഡി വൈ എഫ് ഐ വക്കീൽ നോട്ടീസ് അയച്ചു

മലപ്പുറം :തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ് കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി വക്കീൽ നോട്ടീസ് അയച്ചു. കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial