ചലച്ചിത്ര താരം ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക്…

