സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് നാളെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍. അവസാന ബജറ്റില്‍ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചിരുന്നു. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളര്‍ച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വര്‍ധനയും…

