രാജസ്ഥാൻ ഖനന കരാറിൽ അദാനിയ്ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകൾക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സർക്കാർ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവും വിവാദപരമായ ഖനന കരാറുകളിൽ ഒന്നിനെതിരായ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്‌ത രാജസ്ഥാൻ ഹൈക്കോടതി വിധി രാജ്യത്ത് സൂക്ഷ്‌മ വിശകലനങ്ങൾക്കും ചർച്ചകൾക്കും വഴിവെയ്ക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിർണ്ണായക വിധി പുറപ്പെടുവിച്ച ജയ്‌പൂർ കൊമേഴ്സ്യൽ കോടതി ജഡ്‌ജി ദിനേഷ് കുമാർ ഗുപ്‌തയെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റിയതടക്കം വലിയ ഒരു രാഷ്ട്രീയ വിവാദം രാജസ്ഥാനിൽ നിന്ന് ഇന്ത്യ ഒട്ടാകെ തിരികൊളുത്തുകയാണ്. രാജസ്ഥാൻ ഭരിക്കുന്നത് ബിജെപി സർക്കാരാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര…

Read More

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ – കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വിഎം യുഗേഷിൻ്റെ ഭാര്യ കെകെ ഗ്രീഷ്മ (38) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ…

Read More

വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ഇയാൾ കുറച്ചാളുകൾ ചേർന്നു മർദ്ദിച്ചതാണെന്നു ആരോപണമുയർന്നു. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രാംനാരായണന്‍റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും പൊലീസ് പറഞ്ഞു.

Read More

അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണു ഡോക്ടർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ട‌ർ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്‌ടറായ കാട്ടുമറ്റത്തിൽ ഡോ. കെ സി ജോയ് (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു

Read More

തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി

         തിരുവനന്തപുരം : അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ്. രാജേഷിന്‍റെ (53) അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്തു. ദിവാകറിന്‍റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ…

Read More

ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചില്ലെന്ന് ബിജെപിയില്‍ ചര്‍ച്ച

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ…

Read More

വെളിച്ചെണ്ണ വില ഇനിയും കുറയും; ലിറ്ററിന് 180 രൂപ വരെയാകാൻ സാധ്യത

തിരുവനന്തപുരം: വൻ കുതിപ്പിനു ശേഷം വെളിച്ചെണ്ണ വില ഇപ്പോൾ ഇടിവിലാണ്. ഓണക്കാലത്ത് ലിറ്ററിന് 400 രൂപ വരെയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ ലിറ്ററിന് 360 രൂപയാണ് വില. കർണാടകയിലും തമിഴ്നാട്ടിലും തേങ്ങ ഉത്പാദനം വർധിക്കുകയും വിപണിയിലേക്ക് കൊപ്ര ധാരാളമായി എത്തുകയും ചെയ്തതോടെയാണ് വെളിച്ചെണ്ണ വില കുറയാൻ തുടങ്ങിയത്. ഇത്തരത്തിൽ തുടരുകയാണെങ്കിൽ അടുത്ത വർഷവും വെളിച്ചെണ്ണ വില കുറയുമെന്നാണ് നിരീക്ഷകർ പറയുന്നത്. അങ്ങനെയെങ്കിൽ ഏപ്രിൽ ആകുന്നതോടെ ലിറ്ററിന് 180 രൂപ വരെയായി വെളിച്ചെണ്ണ വില കുറഞ്ഞേക്കാം. ആഴ്‌ചതോറും വെളിച്ചെണ്ണവിലയിൽ 10…

Read More

യാത്രക്കാരുടെ ശ്രദ്ധക്ക്; ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട്

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ ചാർട്ട് തയാറാകും. ഇതുവഴി യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്. റിസർവേഷൻ ചാർട്ട് തയാറാക്കൽ: പുതുക്കിയ സമയക്രമം രാവിലെ അഞ്ച് മുതൽ ഉച്ചക്ക് രണ്ട് വരെ പുറപ്പെടുന്ന…

Read More

പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പെട്രോൾ പമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെഎം പെട്രോൾ പമ്പിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ…

Read More

നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു. നിഖാബ് വലിച്ചുതാഴ്ത്തിയതിന് പിന്നാലെ നിയമനക്കത്ത് നല്‍കിയെങ്കിലും അപമാനിക്കപ്പെട്ടതിനാല്‍ ജോലിക്ക് ചേരുന്നില്ലെന്നാണ് ഡോ.നുസ്രത് പര്‍വീണ്‍ പറയുന്നത്. ഈ മാസം 20ന് സര്‍വീസില്‍ പ്രവേശിക്കാനാണ് നിയമനക്കത്ത് പറയുന്നത്. എന്നാല്‍ ജോലിയില്‍ ചേരില്ലെന്ന് നുസ്രത് ഉറപ്പിച്ചതായി സഹോദരന്‍ പറഞ്ഞു. നുസ്രതിനെ ആശ്വസിപ്പിച്ച് ജോലിക്ക് കയറാന്‍ പ്രേരിപ്പിക്കുകയാണ് കുടുംബം. ”മറ്റൊരാളുടെ തെറ്റിന് നുസ്രത് എന്തിന് സഹിക്കണം എന്നൊക്കെ ഞങ്ങള്‍ ചോദിച്ചു.”-സഹോദരന്‍ പറഞ്ഞു. ആയുഷ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial