അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍
ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച…

