ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മക്കെതിരെ അപകീർത്തി പരമായ പോസ്റ്റുകൾ; അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്കും കോടതിക്കും എതിരെ അപകീർത്തികരവും അവഹേളനപരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. നടപടികൾ ആരംഭിച്ചതിന് പിന്നാലെ മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ പിന്മാറുകയും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. കോടതിയലക്ഷ്യ…

Read More

നീറ്റ് പരീക്ഷ റദ്ദാക്കി; 17 വയസുകാരൻ ആത്മഹത്യ ചെയ്തു

പനാജി: ഗോവയിലെ വീട്ടിൽ 17 വയസ്സുള്ള ഒരു നീറ്റ് പരീക്ഷാർത്ഥി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നീറ്റ് യു.ജി 2026 പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് സംഭവം. പരീക്ഷ റദ്ധാക്കിയതിൽ മനം നൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് നിഗമനം. ആത്മഹത്യയുടെ യഥാർഥ കാരണം ഇതോണോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ വിദ്യാർഥി എഴുതിയിരുന്നു. നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി…

Read More

മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ;സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള…

Read More

ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി. തിലക് വർമ്മ നായകനായുള്ള ടീമിൽ ആണ് പതിഞ്ചുകാരനായ രാജസ്ഥാൻ റോയൽസ് താരമായ ബീഹാർ സ്വദേശിയെ തെരഞ്ഞെടുത്തത്. രാജസ്ഥാൻ നായകൻ റയാൻ പരാഗ് ഉപനായകനായുള്ള ടീമിൽ യുവതാരങ്ങളായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, അൻഷുൽ കാംബോജ്, സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും ഐപിഎല്ലിലെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇടം പിടിച്ചു. ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയ്ക്കും പുറമെ അഫ്ഘാനിസ്ഥാനും പരമ്പരയിൽ കളിക്കും….

Read More

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ ഒറ്റക്കെട്ട്: അടൂര്‍ പ്രകാശ്

കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.‘ആരുടെയെങ്കിലും ഒരാളുടെ എതിര്‍പ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളില്‍ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാന്‍ അവസരം കിട്ടുമെങ്കില്‍ സംസാരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ എല്ലാം…

Read More

ആധാറില്‍ ഇക്കാര്യങ്ങള്‍ ഇനി ഒരിക്കല്‍ മാത്രമേ നടക്കൂ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നായി ഇന്ന് ആധാർ കാർഡ് മാറിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകള്‍ മുതല്‍ സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് വരെ ആധാർ അത്യന്താപേക്ഷിതമാണ്. എന്നാല്‍ പലപ്പോഴും ആധാറിലെ തെറ്റുകള്‍ തിരുത്താൻ ശ്രമിക്കുമ്പോഴാണ് പലരും ഇതിലെ കർശനമായ നിയമങ്ങളെക്കുറിച്ച്‌ അറിയുന്നത്. ആധാർ കാർഡിലെ എല്ലാ വിവരങ്ങളും നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ സാധിക്കില്ല. ദുരുപയോഗം തടയുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഓരോ വിവരവും പുതുക്കുന്നതിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ജീവിതത്തില്‍…

Read More

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം.

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. പത്ത് ദിവസത്തോളം നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിലാണ് നിർണായക പ്രഖ്യാപനം നടന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ശക്തമായി മുഖ്യമന്ത്രി പദത്തിന് വേണ്ടി പോരാടിയെങ്കിലും ജനവികാരം തള്ളിക്കളയാനാകാതെ ഹൈക്കമാൻഡ് സതീശനിലേക്ക് എത്തുകയായിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെസി വേണുഗോപാലിന് ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കാനാണ് കെസി വേണുഗോപാലിന്റെ തീരുമാനം എന്നാണ് റിപ്പോർട്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രഖ്യാപനത്തിൽ തൃപ്തനല്ലെന്ന…

Read More

ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി: ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഒരു മണിയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ചർച്ചകളെല്ലാം പൂർത്തിയായതായി എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ജയറാം രമേശ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ…

Read More

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ SC / ST നിയമത്തിന്റെ പരിധിയില്‍ വരൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: ‘പൊതുജനങ്ങളുടെ മുന്നില്‍’ വച്ച് ജാതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഒരാള്‍ക്കെതിരേ കേസെടുക്കാനാകൂ എന്ന് സുപ്രിംകോടതി. അല്ലാത്ത പക്ഷം സ്വകാര്യ ഇടങ്ങളില്‍ നടക്കുന്ന പരാമര്‍ശങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദലിത് ബന്ധുവിനെ വീടിനുള്ളില്‍ വെച്ച് അധിക്ഷേപിച്ച സ്ത്രീക്കെതിരായ എഫ്ഐആര്‍ റദ്ദാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്. എസ്സി/എസ്ടി ആക്ട്, ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കീര്‍ത്തി നഗര്‍ പോലിസ്…

Read More

എസ്‌ഐആറില്‍ ഉള്‍പ്പെടാത്തവര്‍ക്ക് റേഷൻ പോലും ലഭിക്കില്ല; ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കാനും ആലോചന

കൊല്‍ക്കത്ത: എസ്‌ഐആറില്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാൻ പശ്ചിമ ബംഗാള്‍, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് നിഷേധിക്കുക. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി നേതൃത്വം നല്‍കുന്ന സർക്കാർ എസ്‌ഐആറില്‍ നിന്ന് പുറത്തായവർക്ക് റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം ബിഹാറില്‍ സർക്കാർ ആനുകൂല്യങ്ങള്‍ക്ക് പുറമേ പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാല്‍ ഇതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial