അന്യഗ്രഹജീവി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ട്രംപ്
അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ദശകങ്ങളായി സൂക്ഷിക്കുന്ന അതീവ രഹസ്യരേഖകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ യു.എഫ്.ഒകളെക്കുറിച്ച് മുൻപ് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നെങ്കിലും, ഏരിയ 51 പോലുള്ള ഇടങ്ങളെക്കുറിച്ച് കൂടുതൽ…

