Headlines

ജീവനൊടുക്കാൻ കാരണം സുഹൈൽ; 35 കാരിയുടെ ആത്മഹത്യ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

      പത്തനംതിട്ട : പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് പൊലീസ് അറസ്റ്റ്. ഫെബ്രുവരി14ന് വെളുപ്പിനാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പനാട് പറമല എന്ന…

Read More

കേരള ഡെമോക്രാറ്റിക് പാർട്ടി (കെ ഡി പി) ജില്ലാ ജന സെക്രട്ടറി  മുസ്ലീം ലീഗിൽ ചേർന്നു

വെമ്പായം: കേരള ഡെമോക്രാറ്റിക് പാർട്ടി( കെ ഡി പി )ജില്ലാ ജനറൽ സെക്രട്ടറിആറ്റിങ്ങൽ ശശിയും, വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടൂർ സുനിലും രാജിവെച്ച് മുസ്ലിം ലീഗിൽ അംഗത്വം എടുത്തു.മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.പെൻഷനേഴ്സ് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്  നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു.എസ് എഫ് എസ് എ തങ്ങൾ, പനവൂർ ഹസ്സൻ, പുലിപ്പാറ യൂസഫ്, ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു.പനവൂർ ഹസന്റെയും,ആറ്റിങ്ങൽ ശശിയുടെയും നേതൃത്വത്തിൽ കെ ഡി…

Read More

എസ് എഫ് ഐ നേതാവ് മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശിയാണ് അഭിനന്ദ്. വീട്ടിലെ മുറിക്കുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Read More

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയിൽ കുടിച്ചത്. കാസർകോട് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിലാണ് കുടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ, ക്ലീനിംഗിനായി കലക്കി വെച്ചിരുന്ന ഫിനോയിൽ അബദ്ധത്തിൽ കുടിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിന്…

Read More

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാവിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിൻ്റെ തൊട്ടടുത്തും…

Read More

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് നവജാത ശിശുമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മൃതദേഹം വിട്ട് നൽകു എന്ന് കുടുംബം വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ആശുപത്രിയിക്ക് മുന്നിൽ കുടുംബം പ്രതിഷേധിക്കുമെന്നും കുടുംബം. സംഭവത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ്…

Read More

മകൻ്റെ സുഹൃത്ത്  ബാലാത്സംഗം ചെയ്തു; കൊലക്കേസ് പ്രതിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ യുവതി പീഡനത്തിനിരയായതായി പരാതി. മകൻ്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിന് പുറപ്പെട്ട യുവതിയെ യാത്രാമധ്യേ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ബാലത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും ഭർത്താവിന് അയച്ചുകൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ 22 കാരനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. 2025 നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. മകൻ്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട് പോയ യുവതി അന്ന് നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു. അവിടെവച്ച് യുവാവ് ബാലത്സംഗം ചെയ്‌തതായും…

Read More

മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്വന്തം മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ പാലമല സ്വദേശി ഷിജു (41) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കനാലിൽ വീണ കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി

Read More

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ബംഗലൂരു:ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട. വിവിധയിടങ്ങളില്‍ നിന്നായി മൂന്നു മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍. മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വിദേശികളും പിടിയിലായവരില്‍പ്പെടുന്നു. സെനഗല്‍ സ്വദേശി, വിദേശിയായ ഇബ്രാഹിം എന്നിവരാണ് പിടിയിലായ വിദേശികള്‍. 12 കോടിയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.നാലു വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി 20 കോടിയുടെ ലഹരി വേട്ടയാണ് പൊലീസ് നടത്തിയത്. തായ് ലന്‍ഡില്‍ നിന്നും വിമാനത്തില്‍ ഹൈഡ്രോ കഞ്ചാവ് കടത്തിയതിനാണ് മലയാളികളായ അജ്മല്‍, മജീദ് എന്നിവര്‍ പിടിയിലായത്. ചോക്കലേറ്റ്,…

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസേറിയനിടെ കുഞ്ഞ് മരിച്ചു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിൽ ആയിരുന്നു സിസേറിയൻ. സംഭവത്തിൽ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു ബിന്ദു സുന്ദറിൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial