Headlines

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂൾ വിഭാഗത്തിൽ എൻഎസ്എസ് മടവൂർ തിരുവനന്തപുരവും കോളേജ് വിഭാഗത്തിൽ കാര്യവട്ടം ക്യാമ്പസും ജേതാക്കൾ

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത അറിവിന്റെ ഏറ്റവും വലിയ ഉത്സവമായ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്  പ്രഥമ എഡിഷന്റെ ആവേശകരമായ കലാശപ്പോരിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂളും കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കൾ. സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് & വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ കോളേജ് വിഭാഗത്തിൽ ഗവ. കോളേജ് ചിറ്റൂർ പാലക്കാടാണ് രണ്ടാമത്തെത്തിയത്. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ്എസും കേരള സർവകലാശാല…

Read More

മോഷണക്കേസില്‍ ഭാര്യ ജയിലിലായതില്‍ മനോവിഷമം; യുവാവ് പെട്രോള്‍ ഒഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: അഞ്ചുവയസ്സുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ പ്രതിയായ യുവതിയുടെ ഭർത്താവ് പെട്രോള്‍ ഒഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ ജയിലിലായ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. റഫീഖിന് 50%ത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ സബീനയെ സ്വകാര്യ ബസില്‍ നിന്ന് പൊലീസ് പിടികൂടിയത്. മുൻപും സമാനമായ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് സബീന. കുട്ടിയുടെ…

Read More

നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം

ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൂര്യനാരായണൻ തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് താമസത്തിനായി നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം പ്രതികാരമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പകരമായാണ് ഈ കൊലപാതകം എന്നാണ് നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങൾ, സിസിടിവി ഹാർഡ് ഡിസ്‌ക്കുകൾ എന്നിവ മോഷണം പോയിട്ടുണ്ട്….

Read More

ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മി(17)യാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് അമ്മ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി

        കാസര്‍കോട് : കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും…

Read More

ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകള്‍ മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക്…

Read More

സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയിൽ കണ്ടെത്തി; സംസ്കാരം തടഞ്ഞ് പോലീസ്

ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തിൽ സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ഘോഷയാത്ര ആരംഭിക്കാനിരിക്കേയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ സ്‌കൂളിലെ അധ്യാപികമാരാണ് ഇരുവരും. വെള്ളിയാഴ്ച…

Read More

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം, 21കാരിയായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ്

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം ബെംഗളൂരുവില്‍ 21കാരിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ് സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മദ്യപിച്ച്‌ എത്തിയ ശേഷമാണ് സിഞ്ചനയെ ഭർത്താവ് രേണുകയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൌഡനപാലയയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച്‌ രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവർക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. ദേഷ്യം മൂത്തപ്പോള്‍ വീടിന് മുന്നില്‍ക്കിടന്ന കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു….

Read More

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരളത്തിലെ സ്പെഷ്യല്‍ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്‌ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടർമാരാണ് ഉള്‍പ്പെട്ടത്. വോട്ടർ പട്ടികയില്‍ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര്…

Read More

കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിൽ,യാത്ര വനിതകൾക്ക് മാത്രം, ജീവനക്കാരും വനിതകൾ

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക തിരുവനന്തപുരം: വനിതകൾക്ക്മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial