Headlines

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക്…

Read More

രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്.

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ജോർജ് പറഞ്ഞു.പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോർജിന്റെ പരാമർശം. മഹാത്മാ ഗാന്ധി ദൈവം തമ്ബുരാനാണോ എന്ന് ജോർജ് ചോദിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച്‌ പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും അഭിമുഖത്തില്‍ ജോർജ് പറഞ്ഞു. ആഫ്രിക്കയില്‍ ചെന്ന്…

Read More

പിതാവിനെ പത്തൊൻപതുകാരൻ കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ഒളിപ്പിച്ചു; പ്രകോപനമായത് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കണമെന്ന പിതാവിന്റെ നിര്‍ബന്ധം

ലഖ്നൗ: പിതാവിനെ പത്തൊൻപതുകാരൻ വെടിവെച്ച്‌ കൊലപ്പെടുത്തി. ലഖ്നൗവിലെ സ്വകാര്യ പാത്തോളജി ലാബ് ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കണമെന്ന് പിതാവ് തുടർച്ചയായി സമ്മർദം ചെലുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 2018-ല്‍ അമ്മയുടെ മരണത്തെ തുടർന്ന് അക്ഷത് പിതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍…

Read More

പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

         പോത്തൻകോട് : പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങി വീട്ടിലെത്തി കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. പിന്നാലെ മാർക്കറ്റിലെത്തി മത്സ്യവിൽപ്പനക്കാരോട് പറഞ്ഞെങ്കിലും അവർ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്. ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തിൽ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മീൻ വിൽപ്പന താൽക്കാലികമായി നിറുത്തിവെപ്പിച്ചു. പുഴുവാണോ…

Read More

മറൈൻ ഡ്രൈവിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. വിശദമായ അന്വേഷണം നടത്തുമെന്ന് സെൻട്രൽ ACP രാജൻ കെ അരമന വ്യക്തമാക്കി. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിയ്ക്കാത്ത നിലയിലാണ് മൃതദേഹം…

Read More

‘പടവുകൾ’ പദ്ധതി: 20 വരെ അപേക്ഷിക്കാം.

വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in ലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി / ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം സന്ദർശിക്കുക.

Read More

പി എസ് സി പ്രായപരിധി കൂട്ടി

ഒരുപാട് യുവാക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. PSC പരീക്ഷ എഴുതാനുള്ള പ്രായപരിധി കൂട്ടി സർക്കാർ. ജനറൽ കാറ്റഗറി എഴുതുന്നവർക്ക് 36 എന്നത് 40 വയസാക്കി കൂട്ടി. SC/STക്ക് 45 വയസുവരെയും കൂട്ടിയിട്ടുണ്ട്. വിരമിക്കൽ പ്രായം 60ലേക്ക് ആക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രായ പരിധി കൂട്ടിയത് എന്നാണ് റിപ്പോർട്ട്

Read More

നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടോ എന്ന് അറിയാനും വിവര ശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താമെന്നും കോടതി നിരീക്ഷിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. സംഭവത്തിൽ സിൽ മോട്ടിവേഷനൽ സ്പീക്കറും മുൻ പ്രിൻസിപ്പലുമായ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജു (59) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ…

Read More

ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ് ഏര്യ  സമ്മേളന വേദിയിൽ വനിതാ നേതാവ്

ആലപ്പുഴ: വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീമോൾ പറഞ്ഞു. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial