പൂന്തുറയിൽ പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം 14നാണ് സംഭവം ഉണ്ടായത്. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ…

Read More

ഫേസ്ബുക്ക് കമന്റിനെച്ചൊല്ലി തർക്കം; നെടുങ്കണ്ടത്ത് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം

ഇടുക്കി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലിട്ട ഒരു കമന്റ് ഒടുവിൽ കലാശിച്ചത് രാഷ്ട്രീയ സംഘർഷത്തിൽ. ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായാണ് പരാതി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ബിബിൻ അമ്മഞ്ചേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ സജി, കെ എസ് യു മണ്ഡലം ഭാരവാഹി അലന്‍റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അലന്‍റ് ജോസ് ചികിത്സയിലാണ്. കഴിഞ്ഞ…

Read More

പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഗ്ലാമർ ലോകത്തെ മോഹങ്ങൾ കാണിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിലായി. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം മയക്കുമരുന്ന് നൽകിയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയുമാണ് തങ്ങളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് ഇരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റ് പരാതികളും ഇപ്പോൾ…

Read More

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. മരിച്ചത് ചീരാൽ സ്വദേശികൾ

      കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിൻ്റെ ഭാര്യ സിജി, മകൻ അഭി എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം അരങ്ങേറിയത് തിങ്കളാഴ്ച രാവിലെ വൈത്തിരി പരിധിയിൽ വെച്ച് കെഎസ്ആർടിസിയുടെ വേഗതയേറിയ ‘മിന്നൽ’ സർവീസ് ബസ് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കടുത്ത രീതിയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും…

Read More

മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി. ചെങ്ങര സ്വദേശി അൽഫയാദിനെയാണ് (21) കാണാതായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാണാതായത്.ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പൂക്കുളത്തൂരിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. മകന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും മൊഴിയെടുക്കാൻ പൊലീസ് വൈകിച്ചെന്നും അൽഫയാദിന്റെ മാതാവ് സലീന ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആരോപണം മഞ്ചേരി പൊലീസ് നിഷേധിച്ചു. കേസിൽ അന്വേഷണം വേഗത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചയും വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ…

Read More

പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി ബിജെപി സർക്കാർ

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ധാക്കി സുവേന്ദു അധികാരിയുടെ ബിജെപി സർക്കാർ. കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നയമാറ്റം സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ നൽകി വന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാനും സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചു. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികളാണ് ഇതോടെ അവസാനിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ…

Read More

കോഴിക്കോട്ട് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി; തട്ടിപ്പ് വൻ ലാഭം വാഗ്ദാനം ചെയ്ത്

കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്‌ടമായത് 92 ലക്ഷത്തിലധികം രൂപ. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ ലക്ഷങ്ങൾ ഓൺലൈൻ സംഘം തട്ടിയെടുത്തത്. വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് പത്തിനും ഈ മാസം നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.മലപ്പുറം ന്യൂസ്.വാട്സാപ്പ് ഗ്രൂപ്പുകൾ കൂടാതെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും ഓഹരി നിക്ഷേപമെന്ന പേരിൽ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി…

Read More

അറിവും അനുഭവങ്ങളും ജീവിതത്തിന് ശക്തി പകരുന്നു :
രാധാകൃഷ്ണൻ കുന്നുംപുറം

ചിറയിൻകീഴ് :ചിത്തിരത്തോണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനകളരിയും ബാലവേദി സംഗമവും നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.പുതിയ തലമുറ വായനയിലൂടെ സമൂഹത്തിനെ അറിഞ്ഞും മുന്നോട്ട് വരണമെന്നും അറിവും അനുഭവവും പരസ്പര സ്‌നേഹം കുട്ടികൾ മുഖമുദ്രയാക്കണമെന്നും രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രന്ഥശാല പ്രസിഡൻ്റ് മനോജ്.ബി. ഇടമന അധ്യക്ഷനായി. പ്രൊഫ.സജീവ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത്ത് പ്രഭ നാടൻപാട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി സുനിത ഭായ്, അജിത് പ്രസാദ്, ടി. അനിൽകുമാർ,…

Read More

ഇന്ന് വിവാഹം; പൊലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ഷബിന്റെ വീട്ടിൽ വിവാഹസത്‌കാരമുണ്ടായിരുന്നു. അ‌ർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോൺ കോൾ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തിൽ പോകാനായി വീട്ടുകാർ…

Read More

ശബരിമല സ്വർണക്കൊള്ളയിൽ വിശദമായ തുടരന്വേഷണം വേണ്ടിവരും, ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്നും വിശദമായ തുടരന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നിയുക്ത ദേവസ്വം മന്ത്രി. ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണം തൃപ്‌തികരമല്ല. വിശദമായ തുടരന്വേഷണം വേണ്ടിവരും. ദേവസ്വത്തിൽ നിന്നും ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ല.’ അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുൻപ് മന്ത്രിസ്ഥാന ചർച്ചയ്‌ക്കിടെ അദ്ദേഹം കോൺഗ്രസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial