Headlines

ഏറ്റവുംകുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ കടൽ ജലം ശുദ്ധീകരിക്കുന്ന രാജ്യമായി സൗദിഅറേബ്യ

റിയാദ്: ഏറ്റവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ കടൽ ജലം ശുദ്ധീകരിക്കുന്ന രാജ്യമായി സൗദി അറേബ്യ. കടൽ ജലശുദ്ധീകരണത്തിന്റെ ഏറ്റവും വലിയ ഉൽപാദകരെന്ന നിലയിൽ സൗദി ആഗോളതലത്തിൽ മുന്നിലെത്തിയതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. പ്രതിവർഷം 41.9 ലക്ഷം ക്യൂബിക് മീറ്റർ ജലശുദ്ധീകരണ ശേഷി സൗദിക്കുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കടൽജലം ശുദ്ധീകരിക്കുന്ന രാജ്യം എന്ന റെക്കോർഡ് സ്വന്തമാക്കി സൗദി. 14,210 കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ വാട്ടർ പൈപ്പ്ലൈനും പ്രതിദിനം 1.942…

Read More

യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരനായ ഭർത്താവ്

തിരുവനന്തപുരം: യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരനായ ഭർത്താവ്. മാരായമുട്ടം, മണലുവിള സ്വദേശിനി പ്രിയക്കാണ് വെട്ടേറ്റത്. യുവതിയുടെ ഭർത്താവ് രഘുൽ ബാബു (35) കഴുത്തിന് വെട്ടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനാണ് രാഹുൽ ബാബു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. പ്രിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയം കുതറി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. രാഹുൽ ബാബു പതിവായി തന്നെ ആക്രമിക്കാറുണ്ടെന്ന് പ്രിയ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിയ…

Read More

റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്

Read More

സാംസ്കാരിക പ്രവർത്തനത്തിലൂടെ വർഗീയതയെ ചെറുക്കണം: ബിജയ് കുമാർ പട്ഹാരി

തിരുവനന്തപുരം: സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാംസ്കാരിക ദേശീയതയിലേക്ക് വർഗീയതയെ കടത്തിവിടുന്ന സംഘപരിവാർ അജണ്ടയാണെന്ന് ഇന്ത്യർ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്)  ദേശീയ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി. ഇസ് കഫ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഫെഡറലിസത്തെ ദുർബപ്പെടുത്തുവാനും ബഹുസ്വരതയെ തകർക്കുവാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം നടക്കുകയാണ്. ഈ അപകടത്തെ ചെറുക്കുവാൻസാംസ്കാരിക പ്രവർത്തനത്തിലൂടെ…

Read More

ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ടൂറിസ്റ്റ് ബസിലിടിച്ചു; കൊല്ലത്ത് 22 വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കുന്നിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടവട്ടം സ്വദേശി ബിജിൻ (22) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ് വീണ ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കുന്നിക്കോട് മേലില റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു

Read More

കുംഭമേളയ്ക്കിടെ വൻ അഗ്നിബാധ ടെൻഡുകൾ കത്തി നശിച്ചു

ന്യൂഡൽഹി: കുംഭമേളയ്ക്കിടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ തീപിടുത്തമുണ്ടായി. തീപിടിത്തത്തിൽ നിരവധി ടെൻഡുകൾ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ്…

Read More

ഹോട്ടൽ മുറിയിൽ സഹോദരങ്ങളായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. ജോലിയില്ലെന്നും അനാഥരാണെന്നും ബന്ധുക്കൾ വന്നാൽ മൃതദേഹം വിട്ടുകൊടുക്കരുതെന്നും…

Read More

തെറ്റിദ്ധരിപ്പിക്കുന്ന രീതികളിൽ പരസ്യ പ്രചരണം,യോഗചാര്യ ബാബാരാംദേവിനെതിരെ അറസ്റ്റ് വാറന്റ്

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്‍റ്)…

Read More

ഫുട്ബോളിനെ ചെല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത്     പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി

തിരുവനന്തപുരം: കിളിമാനൂരില്‍ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥികള്‍ തമ്മിൽ ഫുട്‌ബോളിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി…

Read More

കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial