Headlines

വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലുള്ള ചില അശ്ലീല പേജുകളിലാണ് യുവാവ് ഇത്തരത്തിൽ യുവതികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് പ്രതിയെ പിടികൂടി. കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. ഇയാൾ ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

Read More

സ്ത്രീകളിലെ ക്രമരഹിതമായിട്ടുള്ള ആർത്തവചക്രം മാനസിക സമ്മർദ്ദംമൂലം പഠനങ്ങൾ പറയുന്നത് ഇവയൊക്കെയാണ്

മാനസിക സമ്മർദം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ജോലി സമ്മർദം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും സ്ത്രീകളിൽ ഈ സമ്മർദ്ദം വിവിധ തരത്തിൽ ബാധിക്കാം. വിട്ടുമാറാത്ത സ്‌ട്രെസും ആശങ്കയും ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഭാവിയിൽ പല സ്ത്രീകൾക്കും ഇത് ദോഷമായി ഭവിക്കാറുണ്ട്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ…

Read More

വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

കൊച്ചി: വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്താണ് സംഭവം. എളമ്പളശേരി സ്വദേശിനിയായ മായ (37)യെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ ഭർത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പുലരുവോളം മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇന്ന് അതിരാവിലെ ഇവരുടെ വീട്ടിലെത്തിയ ആശവർക്കർമാരാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനാസ്പദമായ സംഭവമുണ്ടായത് ചൊവ്വാഴ്ച രാത്രിയിലാണ്. മായയും ജിജോയും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തർക്കം മൂർച്ഛിച്ചപ്പോൾ ജിജോ ഭാര്യയെ തലയ്ക്കടിച്ച്…

Read More

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച രണ്ട് കുട്ടികളുടെ പിതാവായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വിവാഹം കഴിഞ്ഞത് മറച്ച് വെച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി. യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമുള്ള യുവാവ് ഈ കാര്യം മറച്ച് വെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച്…

Read More

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ…

Read More

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍

ഹൈദരാബാദ്: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍. ന്യൂ ഗോദാവരി ഹോസ്റ്റല്‍ മെസ്സിൽ വിളമ്പിയ കറിയില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി ബ്ലേഡ് കിട്ടിയത്. ഇതേതുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച്, കറിപാത്രവുമായി വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഭക്ഷണത്തില്‍നിന്ന് ബ്ലേഡ് കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രണ്ട് ദിവസം മുമ്പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ കിട്ടിയിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷണത്തില്‍ പുഴുക്കളും ഗ്ലാസ് കഷണങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ലോറികൾ കൂട്ടിയിടിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർക്കാണ് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ 40 കാരൻ അറുമുഖ സുന്ദര പെരുമാൾ ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച്…

Read More

ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കു വേണ്ടിയായിരുന്നുവെന്നു കുടുംബശ്രീ അംഗങ്ങൾ

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കു വേണ്ടിയായിരുന്നെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിയുകയായിരുന്നു. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു പറഞ്ഞു. ഷൈനി…

Read More

വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മഴയെത്തും. വിവിധ സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, വയനാട് ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മാതാപിതാക്കൾ ആറു വയസുകാരിയെ കാറിൽ ലോക്ക് ചെയ്തു ദർശനത്തിന് പോയി പോലീസ് എത്തി കുട്ടിയെ രക്ഷിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ദമ്പതികൾ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്രത്തിൽ പോയി. കാറിൽ കുടുങ്ങി നിലവിളിച്ച ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷിച്ചു. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തി കുട്ടിയെ രക്ഷിച്ചത്. പൊലീസെത്തി കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയെന്നാണ് കർണാടക ദമ്പതികളുടെ വിശദീകരണം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial