നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടങ്ങാവിള സ്വദേശി ബിപിൻ ആണ് പിടിയിലായത്. കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതി യുവതിയെ സ്കൂട്ടറിൽ കെട്ടിവെച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെൺപകൽ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും തലക്കും യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്….

