മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനത്തിലേക്ക് ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
കൊല്ലം : സംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലും ഉൾപ്പടെ മാലിന്യം കൊണ്ടു പോയി തള്ളുന്നത് നിരീക്ഷിക്കാൻ ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണമെന്ന് ബോർഡ് അറിയിച്ചു. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല അറിയിച്ചു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും…

