ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

കുറ്റിപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽനിന്നും ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ…

Read More

‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’  പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഗൗരവതരമായ ഗവേഷണസാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരള നിയസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ജനയുഗം മുൻ ന്യൂസ് എഡിറ്ററും കേരള കൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന രമേശ് ബാബുവിന്റെ ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ജനയുഗം എഡിറ്ററും മുൻ എം.എൽഎയുമായ രാജാജി…

Read More

പി ജയചന്ദ്രൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് നടക്കും; ഔദ്യോഗിക ബഹുമതികളോടെ അന്ത്യകർമ്മങ്ങൾ

തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നു വൈകിട്ട് മൂന്നുമണിക്ക് പാലിയം ശ്മശാനത്തിലാണ് അന്ത്യ കർമ്മങ്ങൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നു രാവിലെ 10മണിക്ക് മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദർശനത്തിന് ശേഷമാകും അന്ത്യകർമ്മങ്ങൾ. ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ…

Read More

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ച് വേദന; യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു, ചികിത്സയ്ക്കിടെ ഡ്രൈവർ മരിച്ചു.

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ച് വേദന. യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കൾ ബസാർ തൊട്ടിയിൽ മുഹമ്മദിൻ്റെ മകൻ 45 കാരനായ അബ്ദുൽ കാദറാണ് മരിച്ചത്. മഞ്ചേരി തിരൂർ പാതയിൽ ഓടുന്ന ടി.പി ബ്രദേഴ്സ് സ്വകാര്യബസിലെ ഡ്രൈവറായിരുന്നു കാദർ. വ്യാഴാഴ്ച വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്. കണ്ടക്ടറോട് തല കറങ്ങുന്നുവെന്നു പറഞ്ഞതിന് പിന്നാലെ അബ്ദുൽ ഖാദർ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ ബസ് സുരക്ഷിതമായി…

Read More

കോട്ടയം പാമ്പാടിയിൽ ലോട്ടറി വില്‍പനക്കാരിക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പാമ്പാടിയിൽ ലോട്ടറി വില്‍പനക്കാരിക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം. കൂരോപ്പട പങ്ങട പവ്വത്ത് താഴത്തുമുറിവീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ഓമന(56)യാണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഓമനയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു അന്നാണ് വിവരം. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ തന്നെ ഓമനയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ ഓമനയുടെ മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ലും ഹെഡ് ലൈറ്റും തകര്‍ന്നിട്ടുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി കാര്‍ ഓടിച്ചയാളെ കസ്റ്റഡിയില്‍ എടുക്കുകയും കേസെടുക്കുകയും ചെയ്തു. ഓമനയുടെ ഭര്‍ത്താവ് രവീന്ദ്രനും…

Read More

കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടമയുടേത്. നിർണ്ണായക ഡിഎന്‍എ റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം: കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടമയുടേത്. നിർണ്ണായക ഡിഎന്‍എ റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണ് മൃതദേഹം എന്നാണ് ഡിഎൻഎ പരിശോധന ഫലം. പരിശോധന ഫലം പൊലീസ് കുടുംബത്തിന് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള…

Read More

പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

മലപ്പുറം: പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസിലേക്ക്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചു. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍…

Read More

പട്ടാമ്പിയിൽ ജപ്തി ഭയന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ(48) ആണ് മരിച്ചത്. ജയയെ 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഷൊര്‍ണൂരിലെ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും…

Read More

ബി.പി അങ്ങാടി വലിയനേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു

തിരൂർ: ബി.പി അങ്ങാടി വലിയനേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. തിരൂർ ഏഴൂർ സ്വദേശിയായ ഇയാൾ പാചകക്കാരനാണ്. ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. ബി.പി. അങ്ങാടി വലിയനേർച്ചയുടെ സമാപന ദിവസമാണ് പാക്കത്ത് ശ്രീകുട്ടൻ എന്ന ആന ഇടഞ്ഞത്. നേർച്ചയ്ക്കിടെ ജാറത്തിന് മുൻപിൽ വെച്ച്…

Read More

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മീററ്റ്: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീററ്റിലെ ലിസാരി ഗേറ്റ് മേഖലയിലാണ് സംഭവം. മാതാപിതാക്കളും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മൃതദേഹം വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിലും മക്കളുടെ മൃതദേഹങ്ങൾ കട്ടിലിന്റെ ഉള്ളിലെ സ്റ്റോറേജ് സ്പേസിൽ നിന്നുമാണ് കണ്ടെത്തിയത്. മുഹമ്മദ് മോയിൻ, ഭാര്യ അസ്മ, മക്കളായ അഫ്സ (8), അസീസ് (4), ആദിബ(1) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരങ്ങളിലെല്ലാം തലയില്‍ മാരകമായി പരുക്കേറ്റ നിലയിലാണെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial