തദ്ദേശവാർഡ് വിഭജനം: ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയിൽ ആരംഭിക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ…

Read More

സിപിഐഎം പ്രവർത്തകൻ കാട്ടാക്കട അശോകൻ കൊലകേസ്.      എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി.

തിരുവനന്തപുരം: സപിഐഎം പ്രവർത്തകനായ കാട്ടാക്കട അശോകൻ കൊല്ലപ്പെട്ട കേസ്. എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന് 11വർഷങ്ങൾക്ക് ശേഷം കേസിൽ ഈ മാസം 15ന് ശിഷ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധിപറയുന്നത്. ആകെ 19 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013 മെയ്…

Read More

ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി കോടതി.

കൊച്ചി: ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി കോടതി. ഇതോടെ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂർ ജില്ലാ ജയിലിൽ തന്നെ തുടരും. അതേസമയം പരാമർശം ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു….

Read More

ശുചിമുറിക്ക് കുഴിയെടുത്തപ്പോൾ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലെ പുരാവസ്തു ശേഖരവും.

കോഴിക്കോട്: പുതുതായി നിര്‍മിക്കുന്ന വീട്ടിൽ ശുചിമുറിക്ക് കുഴിയെടുത്തപ്പോൾ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലെ പുരാവസ്തു ശേഖരവും. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്‍ പുതുതായി പണിത വീടിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. ഗുഹയുടെ വാതിൽ ചെങ്കല്‍ പാളികൊണ്ട് മൂടിയ നിലയിലായിരുന്നു. ഗുഹ പരിശോധിച്ചപ്പോള്‍ രണ്ട് അറകളും ഉള്ളതായി കണ്ടെത്തി. ശിലാപാളി നീക്കിയപ്പോഴാണ് ചെത്തിമിനുക്കി ട്യൂബ് ആകൃതിയില്‍ നിര്‍മിച്ച ഗുഹക്കുള്ളില്‍ മണ്‍ പാത്രങ്ങങ്ങളും ഇരുമ്പുപകരണങ്ങളും കണ്ടത്. തുടര്‍ന്ന് നൊച്ചാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനുമായ…

Read More

ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 55 വയസായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ തന്നെ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു മധു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ്…

Read More

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്

Read More

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: സസ്‌പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്ന് കണ്ടെത്തി റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. മതത്തിന്‍റെ കള്ളിയിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഗ്രൂപ്പുണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ. വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ…

Read More

ഭാവഗാനം നിലച്ചു; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍…

Read More

സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി

മുംബൈ: പൂനെയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി. 28കാരിയായ ശുഭദയാണ് മരിച്ചത്. സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 30കാരനായ സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സത്യനാരായണ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് പിടയുമ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല. യുവാവ് കത്തിതാഴെയെറിഞ്ഞ ശേഷമാണ് കാഴ്ചക്കാരായി…

Read More

മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial