സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിൻ്റെ പരാതി;27 പേർക്കെതിരെ കേസ്
കൊച്ചി: സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹണി റോസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനുതാഴെ അധിക്ഷേപ കമന്റുകളിട്ടവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ്…

