Headlines


പിവി അൻവറിനെതിരെ കേസ്; അറസ്റ്റിന് സാധ്യത, വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ പാർട്ടി പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ…

Read More

നിയമസഭാ സമ്മേളനം  ജനുവരി 17 ന് ആരംഭിക്കും

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.

Read More

പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം;പ്രതികളായ ദമ്പതിമാരെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. 2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ തന്നെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു ആദികൃഷ്ണനെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കൾ പരാതി…

Read More

ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവാണ് തകര്‍ന്നുവീണത്. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്താവളത്തിലെ എയര്‍ എന്‍ക്ലേവിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മറ്റൊരു കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടം. സംഭവത്തെക്കുറിച്ച് ഇതുവരെ കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല

Read More

എറണാകുളത്ത് വൻ അഗ്നിബാധ; ആക്രിക്കടയിലാണ് തീ പിടുത്തം ഉണ്ടായത്.

എറണാകുളം: എറണാകുളത്ത് വൻ അഗ്നിബാധ. എറണാകുളം ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. വലിയതോതിൽ തീ ആളിപ്പടരുകയാണ്. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. ഫയർഫോഴ്സെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. മേരി മാതാ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂൾ ഉൾപ്പെടെ പ്രവർത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വലിയ രീതിയിൽ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കൂടുതൽ ഫയർഫോഴ്സ്…

Read More

കൊച്ചിയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റലിൽ നിന്നാണ് ഫാത്തിമത് ഷഹാന എന്ന വിദ്യാര്‍ത്ഥിനി വീണത്. ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്. രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയായിരുന്നു. കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ്…

Read More

മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി

വാഷിങ്ടന്‍: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. പ്രസിഡന്റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മെസിയെ കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു. വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രസിഡന്റ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. നിലവില്‍…

Read More

കാട്ടാന ആക്രമണത്തിൽ മലപ്പുറത്ത് യുവാവ് മരിച്ചു.

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്. ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉള്‍വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവന്‍ രക്ഷിക്കാനായില്ല

Read More

തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ വെച്ചു; വീട് പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീ വെച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം. കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇരുവരും വീടിനകത്തുള്ളപ്പോഴാണ് മകൻ വീടിന് തീ വെച്ചത്. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. വീട് കത്തി നശിച്ചതോടെ കുടുംബം പെരുവഴിയിലായി.

Read More

ചടയമംഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊല്ലം: കൊല്ലം ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.30 ന് ആയിരുന്നു അപകടം.അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് . കാറിൽ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial