Headlines

കനത്ത മഴയ്ക്കിടെ മതിൽ തകർന്നുവീണു; ഗ്രേറ്റർ നോയിഡയിൽ മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് കുട്ടികൾക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയിൽ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം

Read More

ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ

ദില്ലി: ദില്ലിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനിൽ ഒന്നിൽ നിന്ന് ഇന്ന്…

Read More

ക്ഷേത്രത്തിലെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വച്ചു; പൂജാരിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരൂർ: തിരൂരിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് വിറ്റ പൂജാരി അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്‍റെ തിരുവാഭരണമാണ് കവർന്നത്. മുക്കുപണ്ടം കൊണ്ട് നിർമ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തിൽ വെച്ചായിരുന്നു മോഷണം. കഴിഞ്ഞവർഷം ജോലിക്ക് വന്ന ഇയാൾ ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുവാഭരണം വിറ്റതായി പ്രതി മൊഴി…

Read More

‘രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്താൻ കഴിയില്ല’; മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് കെഎസ്ആർടിസി

പാലക്കാട് : രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ കഴിയില്ലെന്ന നിലപാട് അറിയിച്ച് കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ആണ് മനുഷ്യാവകാശ കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. നിലവിൽ രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടന്. ഇക്കാരണം കൊണ്ടാണ് ഇങ്ങനെയൊരു…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടും മരണം; കണ്ണൂരിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം

കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയും വീണ്ടും മരണം. കണ്ണൂർ ചാലയിൽ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. ചാല കിഴക്കേക്കരയിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെള്ളക്കെട്ടിലാണ് യുവാവിനെ രാവിലെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ജോലി കഴി‌‌ഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി…

Read More

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; 58 വയസുകാരന് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. വള്ളിക്കോട് , മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള മകൻ ശശികുമാറിനെയാണ് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് വിധിപ്രസ്താവിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെട്ടിട നിർമ്മാണ…

Read More

കായംകുളത്ത് എഴുപത്തിയാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് ലഹരിയിൽ; ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

ആലപ്പുഴ: വയോധികയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. ലഹരിയിലായിരുന്നു യുവാവ് എഴുപത്തിയാറുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Read More

ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൊബൈൽ റീചാർജ് നിരക്കുകളിൽ വൻ വർദ്ധനവ്

മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി റിലയൻസ് ജിയോ.12 മുതൽ 27 ശതമാനം വരെ വർധനവിനാണ് കമ്പനിയുടെ നീക്കം. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അൺലിമിറ്റഡ് 5ജി സേവനങ്ങളിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്. റിലയൻസ് ജിയോ രണ്ടര വർഷത്തിന് ശേഷമാണ് സേവനനിരക്കുകളിൽ മാറ്റം വരുത്തുന്നത്. ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 27 ശതമാനമാണ് പ്ലാനിൽ വർദ്ധനവ് വന്നിരിക്കുന്നത്.ഇനി മുതൽ 2 ജി.ബി ഡാറ്റ…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

         ബെംഗളൂരു : കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ…

Read More

ദിവസങ്ങൾക്കു മുമ്പ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം; തെങ്ങ് വീണ് ലൈൻ പൊട്ടിയത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല

തിരുവനന്തപുരം: തെങ്ങ് വീണ് ദിവസങ്ങൾക്ക് മുൻപ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികൻ മരിച്ചു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് ആണ് സംഭവം. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവന്നപ്പോഴാണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial