കണ്ണൂരിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; ബേപ്പൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. ബേപ്പൂർ സ്വദേശിയായ യാസർ അറാഫത്തിനെയാണ് പോലീസ് പിടികൂടിയത്. കാറിനുള്ളിൽ ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നതിനിടയാണ് ചെക്പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥനുമായി കാറിൽ കടന്നു കളഞ്ഞത്. മൂന്നു കിലോമീറ്റർ അകലെ ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Read More

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് തിരുവനന്തപുരം; വീടുകൾ തകർന്നു, ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് തിരുവനന്തപുരം. കനത്തമഴയിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.കിളിമാനൂർ, കണിയാപുരം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായത്.കിളിമാനൂരിൽ വീട് ഇടിഞ്ഞ് വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. കണിയാപുരത്ത് ഇടിമിന്നലേറ്റ് വീട്ടുപകരങ്ങൾ നശിഞ്ഞു. കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങുകയായിരുന്നു. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. ഇടമിന്നലിൽ കടമക്കോണം സ്വദേശി…

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് അനീതിയെന്ന് ആനി രാജ; ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്നും സിപിഐ നേതാവ്

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് ആനി രാജ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ…

Read More

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവദാതാവ് ഷെമീർ പൊലീസ് പിടിയിൽ

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അവയവദാതാവ് ഷെമീർ പൊലീസ് പിടിയിൽ. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികെയാണ്. കേസിന്റെ തുടക്കത്തിൽ പാലക്കാടെത്തി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഷെമീർ വീട്ടിൽ നിന്ന് പോയിട്ട് ഏറെ നാളുകളായെന്നായിരുന്നു വിവരം. തുടർന്നാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നത്. കോയമ്പത്തൂരിൽ നിന്നാണ് ഷെമീറിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. കേസില്‍ മുഖ്യകണ്ണിയെ ഒരാഴ്ച മുൻപ് പൊലീസ് പിടികൂടിയിരുന്നു. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയായ പ്രതാപൻ…

Read More

റായ്ബറേലി നിലനിര്‍ത്താൻ രാഹുൽ ഗാന്ധി; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ…

Read More

അർധരാത്രിയിൽ വടകരയിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിലേയ്ക്ക് ബോംബേറ്; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലേയ്ക്ക് അർധരാത്രിയിൽ ബോംബെറിഞ്ഞു. മണിയൂരിലെ കോൺഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി സെക്രട്ടറി മുത്തുവീട്ടിൽ ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലേക്കാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ മകന്‍ വിഷ്ണു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ്.

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു….

Read More

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തി; ആൾകൂട്ട ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം

ഛത്തീസ്‌ഗഡ്‌: പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ രണ്ട് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു. ചാന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. എരുമകളുമായി പോയ ഇവരുടെ മൃതദേഹം മഹാനദി പുഴയോരത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന സദ്ദാം ഖാൻ എന്നയാൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. യു.പിയിലെ സഹരൻപുറിൽ നിന്ന് ഒഡിഷയിലേക്ക് പോവുകയായിരുന്നു യുവാക്കൾ. മഹാനദി പാലത്തിന് സമീപം അരംഗ് മേഖലയിൽ ആൾക്കൂട്ടം ഇവരെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ട്രക്ക് കണ്ട് പിന്തുടർന്ന് എത്തിയ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് നേതൃത്വം…

Read More

കണ്ടാല്‍ കീറിക്കളയണം, എന്റെ പടവും വേണ്ട; കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും പോസ്റ്ററുകള്‍ വേണ്ട; ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍…

Read More

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, അറിയാം പുതിയ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial