ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന്…

Read More

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അ‍ഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട്…

Read More

പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശുചിമുറിക്കുള്ളിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സന്ദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

സംസ്ഥാനത്തെ സർക്കാർ – സ്വകാര്യ ഐടിഐകൾക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധി

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും (30 4 2024 ) മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു. ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.

Read More

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 26 വയസുകാരൻ മുങ്ങിമരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തെങ്കാശി സ്വദേശി മണികണ്ഠൻ (26) ആണ് മരിച്ചത്. ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് നീന്തുതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്ട് നാല് മണിയോടെയായിരുന്നു അപകടം. പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടിത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചാലക്കുടി ഫയർഫോഴ്സും പൊലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്…

Read More

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ 20കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയാണ്. പുതിയ പുരയില്‍ ദിവാകരന്റെയും ജീനയുടെയും മകനാണ്

Read More

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം : നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി കെഎസ്ആർടിസി ഡ്രൈവർ എച്ച്എൽ യദു.ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല. മേയർ മോശമായാണ് പെരുമാറിയത്. മേയർ ഭരണസ്വാധീനം ഉപയോഗിക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു. താൻ ലഹരി ഉപയോഗിച്ചിട്ടില്ല. സച്ചിൻ ദേവ് എംഎൽഎയാണ് യാത്രക്കാരെ ഇറക്കിവിട്ടത്. തനിക്കെതിരെ ഉള്ളത് പഴയ കേസുകളാണ്. മേയർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. സംഭവം നടന്ന ഉടനെ പരാതി നൽകിയിരുന്നു. കേസെടുക്കാൻ ബോധപൂർവ്വം വൈകിപ്പിക്കുകയാണ്. പൊലീസ് പറഞ്ഞിട്ടാണ് എംഎൽഎ വിളിച്ച് ക്ഷമാപണം…

Read More

മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

തിരുവനന്തപുരം :മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ടു. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശേഷം കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന്…

Read More

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ

പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ 10ന് രാത്രി എട്ടരയോ ടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം. പത്മാല യത്തിൽ കേശവൻ (75),ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് പ്രതിയായ അയൽവാസി കായക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാര നാണെന്ന് കഴിഞ്ഞ ബുധനാഴ്‌ച കോടതി കണ്ടെത്തിയിരുന്നു.

Read More

തൃശ്ശൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ 2 സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ കാംപസിനുള്ളില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. ഒരാളുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial