അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര; ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ

ന്യൂഡൽഹി: ടി20 ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ. അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു സാംസണെ തിരിച്ച് വിളിച്ചത്. വിരാട് കോലി ഉൾപ്പടെയുള്ള ടീമിനെ രോഹിത് ശർമയാണ് നയിക്കുന്നത്. 16 അംഗങ്ങളാണ് ടീമിലുള്ളത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി…

Read More

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. സ്റ്റാർ സ്പോർട്സും ഡിസ്‌നി പ്ലസ്‌ ഹോട്സ്റ്റാറും വഴി മത്സരം തൽസമയം കാണാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോൽവിയോടെ വീണുടഞ്ഞത്. അതിനാൽ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ട‌പ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശർമ്മയുടേയും സംഘത്തിന്റെയും…

Read More

ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകും; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകാൻ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുന്നുവെന്ന് കത്തിൽ പറയുന്നു. നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കി…

Read More

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക്…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ആദ്യ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പാള്‍: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടി താരം പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ചുറി നേടുന്നത്. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇതുവരെ നൂറിലധികം റണ്‍സ്…

Read More

കമിൻസിനെ മറികടന്ന് സ്റ്റാർക്; ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ബോളർ മിച്ചൽ സ്റ്റാർക്

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ‌ാർകിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സ്വന്തമാക്കി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ…

Read More

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റനെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി

ദുബായ്: ഐപിഎൽ താരലേലം പുരോഗമിക്കവേ ലോകകപ്പ് ഉയർത്തി ടീം ക്യാപ്ടനായ പാറ്റ് കമിൻസിന് പൊന്നും വില. 20.5 കോടിക്ക് പാറ്റ് കമിൻസിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിൽ ഒറു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പാറ്റ് കമ്മിൻസിന് വേണ്ടി വലിയ ലേളൃലം വിളിയാണ് നടന്നത്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലിൽ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ…

Read More

മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ നീക്കി; ഇനി മുംബൈയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ പിന്മാറിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചു. ഇതോടെ മുംബൈ ഇന്ത്യന്‍സില്‍ 10 വര്‍ഷം നീണ്ട രോഹിത് യുഗത്തിന് അന്ത്യമായി. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മാറിയ പാണ്ഡ്യയെ ഇക്കഴിഞ്ഞ മാസമാണ്…

Read More

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; പഞ്ചാബിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. പരിക്ക് കാരണം അദ്രിയാൻ ലൂണയും സസ്പെൻഷൻ കാരണം ഇവാൻ ടച്ച് ലൈനിലും ഇല്ലാതിരുന്നിട്ടും അനായാസം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ തന്നെ പതിച്ചു. ദിമിയുടെ…

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. കോച്ചും ക്യാപ്റ്റനും കൂടെയുണ്ടാവില്ല. എന്നാലും മൂന്ന് പോയിന്റില്ലാതെ കളം വിട്ടാല്‍ കുറച്ചിലാവും കേരള ബ്ലാസ്റ്റേഴ്സിന്. എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടത്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവാന്‍ വുകോമനോവിച്ചിന് സസ്പെന്‍ഷന്‍. സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടാവുക. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial