ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.

ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: